പരബ്രഹ്മ ഹിരണ്യഗർഭത്തിലുദിച്ചു
പരബ്രഹ്മ ഹിരണ്യഗർഭത്തിലുദിച്ചു ബ്രഹ്മം
അനന്ത ആഴിയിലുയർന്ന നാരായണ നാഭിയിൽ വിടർന്നൊരു
പത്മപീഠത്തിൽ സ്വയംഭൂവായി ബ്രഹ്മം...
ഓം വേദാത്മനായ വിദ്മാഹേ ഹിരണ്യഗർഭായ ഭീമഹി
താനോ ബ്രഹ്മ പ്രചോദായാദ്..
സൂര്യനിൽ നിന്നും ഉത്ഭവിച്ച
വിദ്യുത്.കാന്തിക തരംഗം ശ്രഷ്ടിക്കും
പ്രണവ ഓംങ്കാരനാദം
വിശ്വനാഥന്റെ പഞ്ചാക്ഷരിമന്ത്രം
ഉരുവിട്ടു ഉരുവിട്ടു നമിക്കാം
രുദ്രമന്ത്രവും നിത്യവും ജപിച്ചു മനീഷിയായിടാം....
ഓം നമഃ ശിവായ...
ഓം തത്പുരുഷായവിദ്മാഹേ
മഹാദേവായ ഭീമഹി
തനോരുദ്ര പ്രചോദയാദ്....
ബ്രഹ്മം,പരമാത്മം,
ഭഗവാനൊന്നായി ചേരുന്ന ശബ്ദം
ഈ ഓംങ്കാര നാദം
പ്രപഞ്ചപാളികളിൽ ഉണരും
പരബ്രഹ്മ ഗദ്യ ഓംങ്കാരനാദം
കേട്ടുണരും സർവ്വചരാചരർക്കാ-
രാധ്യമായൊരു മന്ത്രം....
വിഷ്ണുർ വിശ്വാതർ
വാ വ്യസ്നോതർ വാ...
ധ്യാനിച്ചു ധ്യാനിച്ചു ജ്ഞാനമുണർത്താം ഞാനെന്തിലുമേതിലുമുണ്ട്....
ഞാൻ നിന്നിൽ ഞാനാകുന്നു
എന്നു ഭഗവാൻ അരുളീടുന്നൂ...
ഞാനെന്ന ആത്മാവും നീയെന്ന ബ്രഹ്മവും ജ്ഞാനവും
എല്ലാമൊന്നാകുന്നു ബ്രഹ്മം .
കേശവൻ നാമത്തിൽ ബ്രഹ്മവും ശിവനും ഒന്നായി പരബ്രഹ്മമായി
സർവ്വത്തിനും നിയന്താവായി വാഴും നിയതി....
അഹം ബ്രഹ്മാസമി,
അയം ആത്മ ബ്രഹ്മ
സർവ്വം ഖൽവിധം
ബ്രഹ്മം ഏകം
ഏവാദ് വിത് മയം
തത്ത്വം അസി പ്രജനം ബ്രഹ്മം..(പരബ്രഹ്മ).
Additional Info
കീബോർഡ് പ്രോഗ്രാമർ | |
മൃദംഗം | |
വീണ | |
ഫ്ലൂട്ട് |