മിന്നിപ്പായും മിന്നാമിന്നി

മിന്നിപ്പായും മിന്നാമിന്നി കൂട്ടങ്ങളോ 

ചീറിപ്പായും ദൂരെ ദൂരെ എങ്ങോ ചെന്നെത്തീടാം നഗരതീരങ്ങളിൽ

കണ്ടീടാം ആകാശക്കോട്ടകൾ ആഹാ നവമഞ്ചലിൽ കയറീടാം

മേലെ മേലെ വാനത്തിൽ ചെന്നീടാം..

 

ലാലാലാ...ലാലാലാ...

 

ഉന്നം തേടി പറക്കും

പാവം പക്ഷികൾ ഞങ്ങൾ..

ഉലകം മുഴുവൻ കാണാൻ

കൊതിക്കും വേളയിൽ.. (ഉന്നം)

ഉയരങ്ങളിൽ കണ്ട കാഴ്ചയ്ക്കുമപ്പുറം ഉള്ളം മയക്കും മായാ ജാല

വർണ കാഴ്ചകൾ

കാറ്റാടിക്കൂട്ടം ഞങ്ങൾ

കാറ്റിലാടി പാടും ഞങ്ങൾ

കയ്യെത്തും തുരത്തങ്ങു

കളിയൂഞ്ഞാൽ ഇട്ടു ഞങ്ങൾ.. (മിന്നിപ്പായും)

 

മാനം നിറയെ വർണക്കടലാസുകൾ പാറിപറത്താം ഈ കളിക്കോപ്പുകൾ..(മാനം) മാനത്തെങ്ങും പറക്കം തളികകൾ

സ്വർണ്ണക്കയറിൽ മെല്ലെ താഴെക്കൂർന്നിടാം മരച്ചോട്ടിൽ ഇരുന്നോന്നു ആഘോഷിക്കാം ഈ അസുലഭവേളകൾ

ഈ അസുലഭവേളകൾ

കാറ്റാടിക്കൂട്ടം ഞങ്ങൾ

കാറ്റിലാടി പാടും ഞങ്ങൾ

കയ്യെത്തും തുരത്തങ്ങു

കളിയൂഞ്ഞാൽ ഇട്ടു ഞങ്ങൾ..

ല ല ല...(മിന്നിപ്പായും)...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Minnippayum minnaminni

Additional Info

അനുബന്ധവർത്തമാനം