നിന്നോടെനിക്കുള്ളൊരിഷ്ടം
നിന്നോടെനിക്കുള്ളൊരു ഇഷ്ടം ഒരു മയില്പീലിയോടെന്ന പോലെ നിന്നോടെനിക്കുള്ളൊരു ഇഷ്ടം ഒരു മഴവില്ലിനോടെന്ന പോലെ നിന്നോടെനിക്കുള്ളൊരു ഇഷ്ടം ഒരു മലർമൊട്ടിനോടെന്ന പോലെ നിന്നോടെനിക്കുള്ളൊരു ഇഷ്ടം ഒരു മഴച്ചാറ്റിനോടെന്ന പോലെ...
നിന്നോടെനിക്കുള്ളൊരു ഇഷ്ടം ഒരു മയില്പീലിയോടെന്ന പോലെ....
പലകുറി നാം ഒരുമിച്ചനേരങ്ങളിൽ പുഞ്ചിരിപ്പൂ വിരിയാതെ പോയി
പലനാൾ നാം കണ്ടിട്ടും മിഴികളിൽനോക്കിട്ടും
സ്വപ്നങ്ങൾ നെയ്യാൻ മറന്നുപോയി ഹൃദയങ്ങൾ അറിയാതെ വിരലുകൾ തൊട്ടിട്ടും
സ്പർശനം അറിയാതെപോയി സഹായാത്രികരായി പല വേളകളിൽ നാം മോഹങ്ങൾ കൈമാറാൻ മറന്നുപോയി..
നീയെന്നരികിൽ തുണയായി കിരൺമയായ്..
നിൻ പ്രഭയുടെ അധിക്യം കണ്ടില്ല..
നീയെൻ നിഴലായ് ചാരത്തു നിന്നിട്ടും
ഈ രൂപമെൻ മിഴികളിൽ പതിഞ്ഞില്ല
നീ യെൻ രാവിൽ പൂതിങ്കൾ ആയിട്ടും
നിൻ നിലാവിൻ വെണ്മ ഞാൻ പുണർന്നില്ല
നിൻ നീല നയനങ്ങൾ രാവോളം പെയ്തിട്ടും
നിൻ മിഴിനീർ ഞാൻ തുടച്ചില്ല.........
Additional Info
കീബോർഡ് പ്രോഗ്രാമർ | |
വയലിൻ |