പനിനീരുമാനം ചൊരിഞ്ഞല്ലോ

 

പനിനീരുമാനം ചൊരിഞ്ഞല്ലോ നിന്റെ
പവിഴാധരത്തിൽ ചിരി വിരിഞ്ഞല്ലോ
കരിമിഴിയിൽ നിന്റെ കുളിർമൊഴിയിൽ
അറിയാതെ അനുരാഗം വിരിഞ്ഞല്ലോ സഖീ
അറിയാതെ അനുരാഗം വിരിഞ്ഞല്ലോ (പനിനീരു....)

ഇണയരന്നങ്ങൾ കുളിരു വിതച്ചപ്പോൾ
ഇറങ്ങിയൊരുങ്ങി നീ വന്നു (2)
നെഞ്ചിൽ കുളിരായ് കൊഞ്ചും മൊഴിയായ്
പഞ്ചവർണ്ണപ്പൈങ്കിളിയായ് നീ വന്നു  (പനിനീരു....)

മധുവിധുരാവിൽ മധുരവുമായ് വരുമോ
ഇണങ്ങി കുണുങ്ങി നീ മുന്നിൽ (2)
എന്റെ വധുവായ് എന്നും മധുവായ്
താരുണ്യത്തിൻ താലവുമായ് നീ വരുമോ  (പനിനീരു....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineeru Maanam Chorinjallo

Additional Info

അനുബന്ധവർത്തമാനം