പൂച്ചക്കൊരു മൂക്കുത്തി
പൂച്ചക്കൊരു മൂക്കുത്തി...
പൂച്ചക്കൊരു മൂക്കുത്തിയോ??
ആ.. പൂച്ചക്കൊരു മൂക്കുത്തി.
പണ്ടൊരിക്കൽ ഒരു കരിമ്പൂച്ച
രംഭയേപ്പോലെ സുന്ദരിയാകാൻ
കൊതിച്ചല്ലോ പൂച്ച കൊതിച്ചല്ലോ (2)
ഒരു സ്വർണ്ണ മൂക്കുത്തി പണിയിച്ചെടുക്കാൻ
അതിലൊരു മാണിക്ക്യക്കല്ലു പതിക്കാൻ
അതു പിന്നെ മൂക്കിൽ അണിഞ്ഞു നടക്കാൻ
കൊതിച്ചല്ലോ പൂച്ച കൊതിച്ചല്ലോ
(പണ്ടൊരിക്കൽ...)
തട്ടാൻ പറഞ്ഞു വേണ്ട പൂച്ചേ മൂക്കുത്തി വേണ്ട
ഊ..ഹും വേണം പൂച്ചക്കു ശാഠ്യം.
എന്നിട്ട് ???
മൂക്കുത്തി അണിഞ്ഞ പൂച്ച
സുന്ദരി ചമഞ്ഞ പൂച്ച
കനകക്കിനാവുകളാൽ കണ്ണാടി നോക്കിയതിൽ
രസിച്ചു പോയ് മദിച്ചു പോയ്
സൗന്ദര്യം നോക്കി ഇരുന്നു പോയ്
എരിഞ്ഞു പോയ് പൊരിഞ്ഞു പോയ്
വിശപ്പിനാലേ തളർന്നു പോയ്
കഷ്ടം കഷ്ടം പാവം പൂച്ച പൊട്ടിപൊട്ടിക്കരഞ്ഞു പോയ്
മ്യാവൂ മ്യാവൂ
മൂക്കുത്തി തിളങ്ങി
എലികൾ ഓടി
എലിയില്ലെങ്കിൽ കോഴി
പൂച്ചക്കു വാശി എന്നിട്ടെന്താ
കോഴിക്കള്ളി മൂക്കുത്തിപ്പൂച്ച
പിന്നെ
തല്ലോ തല്ല് പൂച്ചക്കു
തല്ലോ തല്ല്
തല്ലോ തല്ല് പൂച്ചക്കു
തല്ലോ തല്ല്
എന്നിട്ട്???
തട്ടാനോ പറഞ്ഞ കഥ സത്യമായ് ഭവിച്ച കഥ
സുന്ദരിപ്പൂച്ചയന്നു കൃത്യമായ് ഓർത്തു പോയ്
കിടന്നു പോയ് പിടഞ്ഞു പോയ് മൂക്കുത്തി വേണ്ട
എടുക്കുവാനായ് നിനച്ചു പോയ് തിരിച്ചു പോയ്
തട്ടാനോ ഇന്നു മരിച്ചു പോയ്
കഷ്ടം കഷ്ടം പാവം പൂച്ച
പൊട്ടിപൊട്ടി ഇന്നും കരയുന്നു
മ്യാവൂ മ്യാവൂ (പണ്ടൊരിക്കൽ..)