പഞ്ചപാണ്ഡവസോദരർ നമ്മൾ

പഞ്ചപാണ്ഡവസോദരർ നമ്മൾ പാഞ്ചാലി നമ്മുടെ ധർമ്മപത്നീ അഞ്ചുപേരെ വേട്ട ചഞ്ചലാക്ഷി അമ്പിളിത്തെല്ലൊത്ത കോമളാംഗി (പഞ്ചപാണ്ഡവ..) അർജ്ജുനാ കേൾക്ക നീ പൊന്നനിയാ അരുതരുത് അപ്രിയമെന്റെ പേരിൽ മല്ലീകളഭങ്ങളെയ്തു തോഴി സല്ലപിക്കാനായ് ക്ഷണിച്ചിടുമ്പോൾ പൊന്നുംമണിയറ വാതിലിൽ ഞാൻ എൻ പാദുകങ്ങൾ അഴിച്ചു വെയ്ക്കും ഭീമാ പരിഭവം തെല്ലുമില്ലാ കാമിനി മൂലം കലഹമില്ലാ അറിയാതെ വാതിൽ തുറന്നുപോയാൽ ആ പാപം തീരാൻ ഞാൻ സന്യസിക്കാം ദേശാടനം ചെയ്ത് നാൾ കഴിക്കാം ഈരേഴു ലോകവും കണ്ടു വരാം കണ്ടു വരാം - കണ്ടു വരാം ദ്രൗപദിബാലേ കേൾ നീ നിത്യകാമുകൻ ഭീമൻ നിൻപ്രേമസാഗരത്തിൽ നീന്തും യുവനൗക ഞാൻ പിരിയരുതേ സഖീ നീ പിരിയരുതെന്നിൽ നിന്നും കല്യാണീയെനിയ്ക്കു നീ കളഞ്ഞു കിട്ടിയ തങ്കം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panchapandava sodarar nammal

Additional Info

അനുബന്ധവർത്തമാനം