പഞ്ചമിചന്ദ്രികയിൽ

പഞ്ചമിചന്ദ്രികയിൽ ഈ പാലാഴി വെൺതിരയിൽ
ശൃംഗാര നൃത്തത്തിനൊരുങ്ങി വന്നൊരു
ശ്രീകലയാകും രംഭ ഞാൻ
ശൃംഗാര നൃത്തത്തിനൊരുങ്ങി വന്നൊരു
ശ്രീകലയാകും രംഭ ഞാൻ
(പഞ്ചമിചന്ദ്രികയിൽ...)

പത്മദള കുട നിവർത്തിയ പവിഴമാനത്ത്
പഞ്ചബാണൻ തപസ്സു ചെയ്യും പുഷ്പമേഘത്ത്
പുഷ്പശരച്ചെപ്പുലച്ചു മദനരാഗം മാറിലേറ്റി
പുഷ്പവതിയായി വന്ന തിലോത്തമ ഞാൻ
പുഷ്പശരച്ചെപ്പുലച്ചു മദനരാഗം മാറിലേറ്റി
പുഷ്പവതിയായി വന്ന തിലോത്തമ ഞാൻ

ഞാൻ വിരിച്ച രമണപ്പൂക്കൾ നുള്ളുവാൻ വരൂ
ഞാൻ തരുന്ന ലീലാതിലകം അണിയുവാൻ വരൂ
എന്റെ വീണയിൽ സപ്തസ്വരങ്ങൾ മീട്ടൂ
എന്റെ ചിലങ്കയിൽ ഹംസപാദമൊരുക്കൂ
നീരാടി അരയിലെ ഈറൻ ചേലയുമായ്
നഭസ്സിലെ പിച്ചകവനികളിൽ
മാംസരോഹിണി പൂക്കൾ നുള്ളാൻ വന്ന
കാമരേഖയാം  ഉർവശി ഞാൻ
ഉർവശി ഞാൻ
ദേവേന്ദ്രസദസ്സിലെ നർത്തകികൾ
ഞങ്ങൾ ഭാവനാ നടനങ്ങൾ ആടുമ്പോൾ (2)
അമൃതിൻ പുഴയൊഴുകും
അഴകിൻ കുളിർ വിടരും
ആയിരം സൗഗന്ധികങ്ങൾ വിരിയും

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Panchamichandrikayil