പുള്ളിപ്പശുവിന്റെ കുഞ്ഞേ
പുള്ളിപ്പശുവിന്റെ കുഞ്ഞേ
പൂവാലിപ്പശുവിന്റെ കുഞ്ഞേ
നന്ദിനിപ്പശു പെറ്റ സുന്ദരിയോ
നീ നന്ദകുമാരന്റെ കണ്മണിയോ
പുള്ളിപ്പശുവിന്റെ കുഞ്ഞേ
പൂവാലിപ്പശുവിന്റെ കുഞ്ഞേ
കൊച്ചുകറുമ്പിക്കു കഴുത്തിൽ മണി
പിച്ചളച്ചരുവത്തിൽ കഞ്ഞിവെള്ളം
ഉറങ്ങാൻ വൈക്കോൽ പൂമെത്ത
തിന്നുവാൻ പച്ച പട്ടിളംപുൽ
പുള്ളിപ്പശുവിന്റെ കുഞ്ഞേ
പൂവാലിപ്പശുവിന്റെ കുഞ്ഞേ
താലിക്കുരുത്തോലക്കൂട്ടിനുള്ളിൽ
താനീ നീ കിടന്നുറങ്ങുമ്പോൾ
തഴുകിത്താലോലിക്കാൻ ഞാനുണ്ട്
താരാട്ടു പാടുവാൻ ഞാനുണ്ട്
പുള്ളിപ്പശുവിന്റെ കുഞ്ഞേ
പൂവാലിപ്പശുവിന്റെ കുഞ്ഞേ
അമ്മയില്ലാത്തൊരു പൊന്നുമണി
നമ്മള് രണ്ടുമൊരു പോലെ
ഞാനല്ലോ നിന്റെ വളർത്തമ്മ
നീയല്ലോ എന്റെ വളർത്തുപുത്രീ
പുള്ളിപ്പശുവിന്റെ കുഞ്ഞേ
പൂവാലിപ്പശുവിന്റെ കുഞ്ഞേ
നന്ദിനിപ്പശു പെറ്റ സുന്ദരിയോ
നീ നന്ദകുമാരന്റെ കണ്മണിയോ
പുള്ളിപ്പശുവിന്റെ കുഞ്ഞേ
പൂവാലിപ്പശുവിന്റെ കുഞ്ഞേ