ആദിപരാശക്തി (M)

ആദിപരാശക്തി അമൃതവര്‍ഷിണി
ആനന്ദരൂപിണീ ദേവി
സാവിത്രി ഹിമശൈലപുത്രി -മായേ
സര്‍വേശ്വരീ ശങ്കരീ

ഹ്രീങ്കാര ബീജാക്ഷരീ തവഭക്തിതന്‍
തങ്കതീര്‍ഥത്തില്‍ കുളിക്കേണം
ശ്രീവിദ്യേ ജഗന്നാഥഹൃദ്യേ നിന്റെ
ശ്രീരാജിച്ചീടുന്ന മെയ് കാണണം
നീ തുണയേകണം - നീ തുണയേകണം
(ആദിപരാശക്തി..)

ശ്രീരാജരാജേശ്വരി തവശക്തിതന്‍
രത്നശീതാംശു വിടര്‍ത്തേണം
ശ്രീമായേ ജഗല്‍ശക്തിദായേ നിന്റെ
ഹേമാംഗരൂപത്തെ കണികാണണം
നീ കൃപയേകണം നീ കൃപയേകണം
(ആദിപരാശക്തി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aadiparashakthi

Additional Info

Year: 
1976

അനുബന്ധവർത്തമാനം