ചോറ്റാനിക്കര ഭഗവതീ

 

ചോറ്റാനിക്കര ഭഗവതി കാരണരൂപിണി
കാരുണ്യശാലിനി
ചോറ്റാനിക്കര ഭഗവതി കാരണരൂപിണി
കാരുണ്യശാലിനി
ഞങ്ങളെ കാത്തരുളൂ അമ്മേ ഞങ്ങളെ കാത്തരുളൂ  (ചോറ്റാനിക്കര ഭഗവതി ..)

ഓം കാര രൂപിണി ത്രൈലോക്യ നന്ദിനി
ആസുരശിക്ഷിണീ ശ്രീദേവി
നിന്നുടെ തൃപ്പാദം കുമ്പിടും ഞങ്ങളെ എന്നും അനുഗ്രഹിക്കൂ
ദേവീ എന്നും അനുഗ്രഹിക്കൂ
അമ്മേ നാരായണാ അമ്മേ നാരായണാ (2)

പവിഴമല്ലിത്തറയാം ശ്രീമൂ‍ല സ്ഥാനത്ത് പള്ളി കൊണ്ടിരുന്ന ശ്രീ ഭദ്രേ
മൂകാംബി വാഴുന്ന സരസ്വതിയും നീയേ
മുഖപ്രസാദവും നീയേ ദേവീ
മുഖപ്രസാദവും നീയേ ദേവീ

അണ്ഡചരാചര മണ്ഡല സുന്ദര മാനസ ദേവീ
അഞ്ജന വീണാ പാണിനീ വിദ്യാ വാഹിനി പാഹി
ഹേമകുണ്ഡലമിതഞ്ചിയാടിടുന്ന
കർണ്ണയുഗ്മളത്തിൻ ശോഭയും
കണ്ഠമൊത്തഴകു പൂത്ത പുഞ്ചിരി തൻ
സുന്ദരാധരത്തിൻ കാന്തിയും
ഊനമറ്റു വിളങ്ങണേ ഹൃദയത്തിൽ
ഊനമറ്റു വിളങ്ങണേ
അമ്മേ നാരായണാ അമ്മേ നാരായണാ (8)

----------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
chottanikkara bhagavathee

Additional Info

അനുബന്ധവർത്തമാനം