രതിദേവി എഴുന്നള്ളുന്നൂ
Music:
Lyricist:
Singer:
Film/album:
രതിദേവി എഴുന്നള്ളുന്നൂ
മദഘോഷം മുഴങ്ങീടുന്നു
മലർബാണൻ ചാപത്തിന്മേൽ
മലരമ്പു ചേർത്തീടുന്നു
(രതിദേവി...)
അണിവൈര തുകിൽ പാറുന്നു
അരഞ്ഞാണം തിളങ്ങീടുന്നു
രതിലീലാ ദേഹങ്ങളിൽ
രഹസ്യങ്ങൾ കൈമാറുന്നു
(രതിദേവി...)
പൊക്കിൾക്കൊടി രാസക്കുളിർ തൂകി
പുഷ്പത്തളിരധരം മൃദുവായി
സ്വർഗ്ഗം ഭൂവിൽ നൃത്തം ചെയ്യും
മറ്റൊരു നർത്തകിയുടെ മൃദുലീലകളായ്
(രതിദേവി...)
പത്മത്തിരുതീർഥപ്പുഴ ചൂടി
രത്നക്കതിരേലസ്സുകൾ പാടി
വേർപ്പിൻ മുത്തുകൾ പേർത്തും മെത്തയിൽ
വീണൊരു സുന്ദര കുളിർ യമുനാനദിയായ്
(രതിദേവി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rathidevi ezhunnallunnu
Additional Info
ഗാനശാഖ: