പാതി പാതി

.(F)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ...
(M)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ..
(F)ശുഭയാത്ര പോയ ചിരികൾ...
(M)ശലഭങ്ങളായി നിറയേ...
(F)അകമേ പടരും കുളിരോ...പ്രണയം....

(M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ...
(F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ..

(M)പ്രാണനേ....പ്രാണനേ...പ്രാണനെൻശ്വാസമേ (M)ജീവനേ...ജീവനേ...ജീവനിശ്വാസമേ (F)തിരയേറിവന്ന നോവുകൾ...
നീർ പെയ്തു തേങ്ങവേ
(M)അതിലോലലോലമാകുമിന്നനുരാഗ രാമഴ നിറയേ നനയൂ....അലിയൂ പ്രിയതേ....

(M)പാതി പാതി പറയാതെ നമ്മളിരുപാതിയായി പതിയേ..
(F)പ്രാണനിൽ പ്രണയ നീർനിലാത്തുള്ളി വീണലിഞ്ഞു തനിയെ...
(M)ശുഭ യാത്ര പോയ ചിരികൾ...ശലഭങ്ങളായി നിറയേ...
(M)അകമേ പടരും കുളിരോ...പ്രണയം....

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Paathi paathi