ഒരു നൂറാശകൾ
ഒരു നൂറാശകള്‍ മിഴികളില്‍
മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ
വേനലില്‍ പെയ്തുവോ
എന്നിഷ്ടമാ നെഞ്ചറിഞ്ഞുവോ
എന്‍ സ്വപ്നമാ മെയ്യിലൂര്‍ന്നുവോ
എത്രനാള്‍ ഇങ്ങനെ
ഒരു നൂറാശകള്‍ മിഴികളില്‍
മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ
വേനലില്‍ പെയ്തുവോ...
അകലെയെന്നാല്‍ അരികില്‍ നാം
അരികിലെന്നാല്‍ അകലെ നാം
ഇളനിലാവിന്‍ കുളിരുമായ് യാമക്കിളികൾ രഹസ്യരാവില്‍ കുറുകുന്നതെന്താണോ
ഉണരും ഉന്മാദമെന്താണോ
നിനവില്‍ നിറമാനം എങ്ങാണോ
ചിതറും മൗനങ്ങള്‍ എന്താണോ
അത്രമേല്‍ ഇഷ്ടമായ്
അത്രമേല്‍ സ്വന്തമായ്
എത്ര നാള്‍ ഇങ്ങനെ
എത്ര രാവിങ്ങനെ
ഒരു നൂറാശകള്‍ മിഴികളില്‍
മൊഴികളില്‍ പൂത്തുവോ
മഴനൂല്‍ക്കനവുകള്‍ കരളിലെ
വേനലില്‍ പെയ്തുവോ...
വെറുതെയാണീ ചുവരുകള്‍
വെറുതെയാണീ നിഴൽമറ
എന്തിനാണീ പരിഭവം
സൂര്യവിരലീ മഞ്ഞുപരലില്‍
തഴുകുമ്പോളുരുകില്ലേ
നിനവില്‍ നീലാമ്പലുണരില്ലേ
മുകിലില്‍ മയില്‍ മെല്ലെയാടില്ലേ
കുയിലും വിളി കേട്ടു മൂളില്ലേ
ഇത്രമേലാര്‍ദ്രമാം
ഇത്രമേല്‍ സാന്ദ്രമാം
ഇനിയെത്ര രാവിങ്ങനെ
ഇനിയെത്ര നാളിങ്ങനെ