ചെല്ലമണിക്കാറ്റൊരു

ചെല്ലമണിക്കാറ്റൊരു കഥ പറഞ്ഞു
നല്ലോലക്കിളികളതേറ്റു പറഞ്ഞു
എല്ലാരുമാക്കഥ അറിഞ്ഞു
മുളങ്കുഴലൂതിയ ശീലായ്
ആ കഥയിലെ പ്രണയിനിയാരെന്നോ
കഥയിലെ കാമുകനാരെന്നോ
കഥയൊന്നുമറിയാത്ത നീയും
കഥയൊന്നുമറിയാത്ത ഞാനും
ചെല്ലമണിക്കാറ്റൊരു കഥ പറഞ്ഞു
നല്ലോലക്കിളികളതേറ്റു പറഞ്ഞു
എല്ലാരുമാക്കഥ അറിഞ്ഞു

മാമലയിലൊഴുകണ മഴമുകിലേ
മുകിലഴകിലൊളിയണ മഴവില്ലേ
മഴ നനഞ്ഞു കുളിരുന്ന പുതുമലരേ
മലരിനുള്ളില്‍ ഉണരുന്ന മധുകണമേ
ഇതുവരെ ഞാന്‍ തെല്ലുമറിഞ്ഞില്ലെന്നോ
ഇവൾക്കിരിക്കാൻ എന്നിൽ ഇടമുണ്ടെന്നോ
ആശാമയൂരങ്ങളാടുന്ന താളങ്ങളുള്ളിൽ
മുഴങ്ങുന്നു മെല്ലെ
ആരോരുമാരോരുമറിയാതെയറിയാതെ
ആരോ മൊഴിയുന്നു ദൂരെ
ഹാ ഇനിയൊന്നു പാടൂ
നീ ഇനിയും പാടൂ
പാടാത്ത പാട്ടിന്റെ പാല്‍ക്കിണ്ണമായ് നീ
മനസ്സു നിറഞ്ഞൊന്നു പാടൂ

നിന്നഴകിന്‍ ആര്‍ദ്രത ഞാനറിഞ്ഞു
നിന്‍ വിരലിന്‍ സാന്ത്വനസുഖമറിഞ്ഞു
പാദസരം മൊഴിയണ മൊഴിയറിഞ്ഞു
കൈവളകളിളകണ സ്വരമറിഞ്ഞു
ഇതുവരെ ഞാന്‍ നിന്നെയറിഞ്ഞില്ലെന്നെൻ മനമറിഞ്ഞു
അതില്‍ ഞാനലിഞ്ഞു 
കണ്ണോടു കണ്ണായ് തുളുമ്പുന്ന
സ്വപ്നത്തിലാടീ മൃദുലവികാരം
മെയ്യോടുമെയ് ചേര്‍ന്നു
തെല്ലൊന്നു നിന്നപ്പോള്‍
തൂവീ ഹൃദയപരാഗം
രാമഴ തൂവും തരളിത രാവില്‍
രാമഴ തൂവും തരളിത രാവില്‍
നീയെന്‍ കനകനിലാവായ്

ചെല്ലമണിക്കാറ്റൊരു കഥ പറഞ്ഞു
നല്ലോലക്കിളികളതേറ്റു പറഞ്ഞു
എല്ലാരുമാക്കഥ അറിഞ്ഞു
മുളങ്കുഴലൂതിയ ശീലായ്
ആ കഥയിലെ പ്രണയിനിയാരെന്നോ
കഥയിലെ കാമുകനാരെന്നോ
കഥയൊന്നുമറിയാത്ത നീയും
കഥയൊന്നുമറിയാത്ത ഞാനും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chellamanikkaattoru

Additional Info

Year: 
2006

അനുബന്ധവർത്തമാനം