ഓ ശാരികേ

 

ഓ ശാരികേ ഓ ശാരികേ
ദൂരെ വസന്തം വരൂ  നീ
ഓ ശാരികേ ഈ വിശ്വസൗന്ദര്യമേ
ശശിലേഖ പോൽ ചിരി തൂകി വാ
ഒരുമിച്ചു വാഴുവാൻ (ഓ..ശാരികേ..)



മധുമാസസന്ധ്യകളിൽ വിരിയും മലരോ
മലരിൽ നിറയും ശലഭം കൊതിക്കുന്ന മധുവോ (2)
ഏകാന്തമായ് ഏതോ നിലാവിൽ പോലും
അനുരാഗമായി ഇടനെഞ്ചിലെൻ കൊതി നിറച്ചൊരു
മഴവില്ലിൻ അഴകായ് പ്രഭയായ്  കളമൊഴിയായ് മുന്നിൽ നീ (ഓ..ശാരികേ....)




പുലർകാല വേളകളിൽ പടരും ഒളിയോ
കരളിൽ മയങ്ങും കിളികൾ കൊതിക്കുന്ന രസമോ (2)
രോമാഞ്ചമായ് ഏതോ കിനാവിൽ പോലും
അഭിലാഷമായ് കളംഹംസം നീന്തും പുഴക്കടവിൽ നീ
ഇളം തെന്നൽ നിരയായ് കുളിരലയായ് മുന്നിൽ നീ (ഓ..ശാരികേ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oh sarike

Additional Info

Year: 
1984

അനുബന്ധവർത്തമാനം