ദേവീ നീ പ്രഭാതമായ്

ദേവീ നീ പ്രഭാതമായ് ഇരുൾ മൂടും പ്രദോഷമായ്
ചലനം ചലനം തുടരുന്നിതാ
കാന്തിയായ് ശാന്തിയായ് ശക്തിയായ്
മമ മനമതിൽ വരുമോ (ദേവീ...)

യുഗങ്ങൾ തോറും നീന്തിടുന്ന
പൂനിലാവേ എൻ മുന്നിൽ പോരാമോ (2)

ജലപതിയൊളി തരളിതമാകും സഗമ സനി
നിരനിര മലർപുളകിതമാകും ഗമപ  നിസ
ഒളിഞ്ഞു തെളിഞ്ഞു മറഞ്ഞു നിറഞ്ഞു
അസുലഭസുഖരസമായ് രാഗമായ്
മോഹമായ് ദാഹമായ്
മമ മനമതിൽ വരുമോ 
ദേവീ നീ പ്രഭാതമായ്

ഹൃദയമാകെ ചൂടിടുന്ന പൂങ്കിനാവേ
എൻ മുന്നിൽ പോരാമോ (2)
അപശ്രുതി നില ശ്രുതിലയമാകും   സഗമ സനി
കളകള മൊഴി മധുമൊഴിയാകും ഗമപ  നിസ
ഉണർന്നു പുണർന്നു വിരിഞ്ഞു നിറഞ്ഞു
ഇനിയൊരു നിധിവരമായ്
ദീപമായ് രൂപമായ് നാദമായ്
മമ മനമതിൽ വരുമോ 
ദേവീ നീ പ്രഭാതമായ്
ആ..ആ.ആ..ആ..ആ...ആ

സനിഗസമഗപമ സഗഗഗമപനി,
പമപനി ധ പമപനി,ധപ
ഗമപസാനിസ ഗമപസാനിസ
സഗ സഗ സഗമ ഗമ ഗമ ഗമപ
സഗ സഗ ഗമ ഗമ മപ മപ പനി പനി
സമ ഗപ മനി പസ

ദേവീ നീ പ്രഭാതമായ് ഇരുൾ മൂടും പ്രദോഷമായ്
ചലനം ചലനം തുടരുന്നിതാ
കാന്തിയായ് ശാന്തിയായ് ശക്തിയായ്
മമ മനമതിൽ വരുമോ 

ദേവീ നീ ദേവീ നീ ദേവീ നീ . . . . . . 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Devee nee prabhathamaai

Additional Info

അനുബന്ധവർത്തമാനം