നൊമ്പരങ്ങൾ തന്നതാരോ
നൊമ്പരങ്ങൾ തന്നതാരോ വിധിയോ കാലമോ
ഗദ്ഗദങ്ങൾ കണ്ണുനീരിൽ കുതിരുന്നു
ചോര പൊടിയുന്നതെന്റെ മേനിയിലോ മനസ്സിലോ
വേദനകൾ പങ്കിടുവാൻ നിഴൽ മാത്രം
പൊള്ളുമീ മരുഭൂവിൽ ദാഹജലം തരാൻ
ഇല്ലൊരു കൈകളും ഈ ഇരുൾ വീഥിയിൽ
ആരാരഭയമീ ഇളം ജീവനിൽ
(നൊമ്പരങ്ങൾ...)
രാഗങ്ങൾ മാറുന്നു തീരും വഴികൾ
രാവിൻ നിഴലാട്ടങ്ങൾ മായും ദൂരെ
ആ രാവുകൾ ശോഭകളിൽ തേരോടുന്നു
നേതാവിൻ പടയോട്ടം കൊടി പാറുന്നു
പകരുമീ വിഷാദമേ
വരുമീ വസന്തമേ (2)
(നൊമ്പരങ്ങൾ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nombarangal Thannathaaro
Additional Info
ഗാനശാഖ: