നിലാവിന്റെ തൂവൽ

നിലാവിന്റെ തൂവൽ തൊടുന്ന പോലേ
നിശാപുഷ്പം രാവിൽ വിരിഞ്ഞ
പോലേ
പ്രണയാർദ്രമാം നിന്റെ മിഴിവന്നു ഹൃദയത്തിൽ
ഒരു മാത്ര മിന്നി മറഞ്ഞു
പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ

പകലിന്റെ പടിവാതിൽ പതിയെത്തുറന്നു

വന്നരികത്തിരിക്കുന്ന നാട്ടുമൈന
പലതും പറഞ്ഞിന്നു
വെരുതെയിരിക്കുമ്പോൾ
പലകുറി നിന്നെക്കുറിച്ചു ചൊല്ലി
എൻ കവിളത്തു
വിരിയുന്നൊരു കള്ളച്ചിരികണ്ടു
കരളിലെ കാര്യങ്ങളവളറിഞ്ഞു

ഇളവെയിലിൽ
വിരിയുന്ന മന്ദാരപുഷ്പങ്ങൾ
വെറുതെ ഇറുത്തു നീ മാലകെട്ടി
അണിയേണ്ട ആളെന്റെ
അരികിലില്ലെന്നാലും
അരുമയാം മാല്യം എടുത്തു വെച്ചു
ഗുരുവായൂരിലെ കണ്ണാ..
കാത്തിരുന്നു, കാത്തിരുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilavinte thooval

Additional Info

അനുബന്ധവർത്തമാനം