സന്ധ്യേ സന്ധ്യേ

 

ആ..ആ...ആ....
സന്ധ്യേ സന്ധ്യേ സായം സന്ധ്യേ
ദുഃഖത്തിൻ നനവുള്ള സന്ധ്യേ
നീയെനിക്കെത്ര പ്രിയങ്കരിയെന്നോ
നഷ്ടപ്പെടാതിരിക്കാനായ് കൈ കൊണ്ടു ചുറ്റിപ്പിടിക്കട്ടെ നിന്നെ
(സന്ധ്യേ...)

കൊന്നകൾ പൂത്തതെടുത്ത് മേടം
പൊൻ കണി വെയ്ക്കുമുഷസ്സിൽ (2)
ദൈവങ്ങളായിട്ടു തന്ന
വിഷുക്കൈനീട്ടമാണു നീ പൊന്നേ
(സന്ധ്യേ...)

ഓർമ്മകൾക്കെത്രയോ പിന്നിൽ
കൊഴിഞ്ഞു പോയ ജന്മങ്ങളിലെന്നോ (2)
ലോകനാർക്കാവിന്റെ മുന്നിൽ
നമ്മൾ ചേർന്നു തൊഴുതിട്ടുണ്ടാവാം (2)
(സന്ധ്യേ...)

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sandhye sandhye

Additional Info

അനുബന്ധവർത്തമാനം