നീരദഹംസം നീന്തും

 

നീരദഹംസം നീന്തും നിറസന്ധ്യാവേളയിൽ
നിൻ മന മൗനം പാടും അനുരാഗ വേളയിൽ
നീയെന്നിൽ താളം തേടുമോ
നീ സ്വപ്ന താനം ചൂടുമോ
(നീരദഹംസം...)

തൂവൽ തുവർത്തും ഭാവന പൊന്മ നിൻ
തൂമിഴി മീനിലെ തൂമ കൊതിച്ചു (2)
തരള തനുവിതിൽ തിരളും അഴകിൽ നിൻ (2)
തരള രസിത കവിത സല്ലപിച്ചു
നീയെന്നിൽ താളം തേടുമോ
നീ സ്വപ്ന താനം ചൂടുമോ
(നീരദഹംസം...)

ശ്യാമമനോഹര മാമകരാഗ
സോമലതാഗൃഹം നിനക്കായ് മാത്രം (2)
മധുരസ്മൃതിയിലും ജനിയിൽ മൃതിയിലും
മൃദുലയിവളും പ്രിയന്റെ പ്രേമ മിത്രം
നീയെന്നിൽ താളം തേടുമോ
നീ സ്വപ്ന താനം ചൂടുമോ
(നീരദഹംസം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeradha hamsam neenthum

Additional Info

അനുബന്ധവർത്തമാനം