കല്യാണസദ്യക്കു വന്നു ചേരണം

 

കല്യാണസദ്യക്കു വന്നു ചേരണം
പഴം പായസം പപ്പടം കൂട്ടിയുണ്ണണം (2)
മാലയിടും മുഹൂർത്തം കുരവ കൊണ്ടു മൂടണം
മംഗളങ്ങൾ പെങ്ങൾക്ക് നിങ്ങൾ നേരണം
(കല്യാണസദ്യയ്ക്ക്......)

അന്നമ്മേ തങ്കമ്മേ വന്നീടണം എന്റെ
പൊന്നു പെങ്ങൾ ഒരുങ്ങണത് കണ്ടീടണം (2)
ആയിരങ്ങൾ കൊണ്ട് സ്ത്രീധനം നൽകിടും
അളിയന്റെ വരവു കണ്ട് കൊതിച്ചു നിൽക്കണം
(കല്യാണസദ്യയ്ക്ക്......)

വീട്ടിലണിപ്പൂപ്പന്തൽ കെട്ടണം
അതിൽ വാഴക്കുല കുരുത്തോല തൂക്കണം
കതിർ മണ്ഡപം തീർക്കണം ഫോട്ടോയെടുക്കണം
സംഗീതക്കച്ചേരി വെച്ചിടേണം
(കല്യാണസദ്യയ്ക്ക്......)

പെങ്ങൾക്ക് കുട്ടി പത്ത് പിറക്കേണം ഞാൻ
പാവാടേം ഉടുപ്പും തയ്ച്ച് കൊടുക്കേണം (2)
അമ്മാ‍വാ എന്ന് അവരെന്നെ വിളിക്കണം (2)
അരുമകളെ മടിയിൽ വെച്ച് കൊഞ്ചിക്കേണം
ആരാരോ ആരീരാരോ എൻ കണ്മണീ ആരാരോ ആരീരാരോ
ആരോ ആരാരോ ആരീരാരോ  എൻ കണ്മണീ ആരാരോ ആരീരാരോ
ആരാരോ ആരീരാരോ 
 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalyanasadyakku vannu

Additional Info

അനുബന്ധവർത്തമാനം