ഒരു നാളൊരു ഗാനം
ഒരു നാളൊരു ഗാനം കൊഞ്ചിക്കൊഞ്ചി വന്നണഞ്ഞു
അതിൻ രാഗം അതിൻ താളം അടിമുടി ഞാനണിഞ്ഞു
(ഒരു നാളൊരു...)
ആ മോഹഗാനം അതു തന്ന നാണം
അതു തന്നെ ആത്മാവിൻ ഈണം (2)
കരൾക്കിളി തളിർപീലി വിരിച്ചു നിന്നൂ
കളഗാനമാ പൂം ചൊടികൾ നുകർന്നൂ
(ഒരു നാളൊരു...)
ആ ഭാവഗീതം ആ മഞ്ജു നാദം
അതു തൂകുമകതാരിൽ മോദം (2)
ശരൽക്കാല ശാരിക ചിലച്ചു വന്നു
ശുഭഗീതമെന്നിൽ ശ്രുതിയും പകർന്നു
(ഒരു നാളൊരു...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru naal oru gaanam
Additional Info
ഗാനശാഖ: