മൂവാണ്ടൻ മാഞ്ചോട്ടിൽ
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ് ..
നിറമുള്ളൊരു സ്വപ്പനം കണ്ട്
ഇവനെപ്പോഴും കാത്തിരിപ്പുണ്ട്....
അവളെൻ കരളില് കൂടുകൂട്ടണ നാളും കുറിച്ച് കൊണ്ട്
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ് ..
ചന്തിരന്റെ ചന്തമുള്ള ചുന്ദരിയെ ഒന്ന് കാണാൻ
ഉള്ളിൽ പൂതി കൂടി എന്റെ കണ്ണ് തുടിതുടിച്ച്
കൈതോലകാലിൻ മണമുള്ളോളെ
കൈരേഖ പോലെന്നിൽ ചേരേണ്ടോളെ
നാലുപാടും ഞാൻ തിരഞ്ഞേ
രാവും പകലും മറന്നലഞ്ഞേ
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ് ..
കണ്ണടച്ചേ നിന്നെയോർക്കേ
കാതിലെത്തും പാട്ടിലെല്ലാം
താനേ കൂടുമിമ്പം അനുരാഗക്കടലിരമ്പം
മുക്കുറ്റിച്ചാന്തിൻ കുറിയുള്ളോള്
മുത്തും കവിളിൽ മറുകുള്ളോള്
പ്രണയമെന്നത് കുരുന്നു മുള്ളോണ്ട്
കരളിനുള്ളില് തൊളതൊളക്കണ്
സുഖം പെരുക്കണ കടുത്ത നോവാണ്
കിടക്കുമ്പോഴൊന്നും മയക്കം കിട്ടാത്ത
പറഞ്ഞുതന്നാലും പിടുത്തം കിട്ടാത്ത
മധുരലഹരി നിറയും വേദന ....
മൂവാണ്ടൻ മാഞ്ചോട്ടിൽ കണ്ടപ്പ തൊട്ടേ
ചങ്കിൽ കുടുങ്ങിയ പെണ്ണാണ്
ആരെന്നറിയാതെ അന്നേരം തൊട്ടേ
ആ മുഖമോർത്ത് നടപ്പാണ് ..
നിറമുള്ളൊരു സ്വപ്പനം കണ്ട്
ഇവനെപ്പോഴും കാത്തിരിപ്പുണ്ട്....
അവളെൻ കരളില് കൂടുകൂട്ടണ നാളും കുറിച്ച് കൊണ്ട്