ഹാലെ ഹാലെ

ഹാലെ ഹാലെ ചിരികണ്ടാൽ ഹാലെ
ചേല് ചേല് മിഴിരണ്ടും ചേല് ...
പൊല്ലാപ്പാക്കും ചിരിമൊഹറ് കാട്ടി
കൊല്ലാറാക്കിയെൻ കരളിനെ  
വല്ലാണ്ടങ്ങ് ഞാൻ ഇല്ലാണ്ടായടി കാട്ടുകരിമ്പേ
ഹാല് ഹാല് ചിരികണ്ടാൽ ഹാല്  
ചേല് ചേല് മിഴിരണ്ടും ചേല് ...

നിലാച്ചില്ലു കണ്ണാടി കിനാച്ചാന്ദ് ചിന്ദൂരം
മിന്നും പൊന്നും നിന്നെ ചാർത്താൻ വരും ഞാനടി
തുലാമിന്നൽ വന്നോട്ടെ പെയ്യാമുകിൽ നിന്നോട്ടെ
എന്നും നിന്നെ വാരിച്ചൂടാൻ കൊതിയാണടി ..
പെണ്ണേ ..എന്നും മോതിരക്കൈയ്യിൽ കാത്തിടാം
കല്ല്യാണകുറിയില് ചേർക്കുകില്ലേ ...
ഹാല് ഹാല് ...ചേല് ചേല് ...മിഴിരണ്ടും ചേല് ...
 
വിളക്കിന്റെ കണ്ണോരം പറക്കുന്ന വണ്ടായി
മിന്നിത്തെന്നി നിന്നിൽ ചേരാൻ തുടിക്കുന്നു ഞാൻ
ഇരിക്കുന്ന കൊമ്പെല്ലാം മുറിക്കുന്നു രണ്ടായി
നിന്നെത്തന്നെ എന്നും ഓർത്ത് മറന്നെന്നെ ഞാൻ
പെണ്ണേ ഇളം നെറ്റിയിൽ മലർകുങ്കുമം
ശൃംഗാര ചിരികൊണ്ട് ഞാൻ തൊടില്ലെ
ഹാല് ഹാല് ചിരികണ്ടാൽ ഹാല്  
ചേല് ചേല് മിഴിരണ്ടും ചേല് ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hale hale

Additional Info

Year: 
2018