മഴവില്ലിൻ മേഘ
മഴവില്ലിൻ മേഘത്തോപ്പിൽ പോകാം
മഞ്ചാടിക്കൊമ്പിൽ കൂടും കൂട്ടാം (2)
മഴവിരിയും പാടത്ത്...
വരിനെല്ലിൽ കതിരാലെ
വിരുന്നുണ്ണാൻ പോരാമോ
പൂത്തുമ്പി പെണ്ണാളേ...
ഏലേലോ ഏലോ ഏലേലോ
മധുമാസം വന്നു വിളിക്കുന്നേ...
മഴവില്ലിൻ മേഘത്തോപ്പിൽ പോകാം
മഞ്ചാടിക്കൊമ്പിൽ കൂടും കൂട്ടാം...
മഴവില്ലിൻ മേഘത്തോപ്പിൽ പോകാം
മഞ്ചാടിക്കൊമ്പിൽ കൂടും കൂട്ടാം
മഴവിരിയും പാടത്ത്...
വരിനെല്ലിൽ കതിരാലെ
വിരുന്നുണ്ണാൻ പോരാമോ
പൂത്തുമ്പി പെണ്ണാളേ...
ഏലേലോ ഏലോ ഏലേലോ
മധുമാസം വന്നു വിളിക്കുന്നേ...
തക തക തക തെയ് തക തെയ്യാരോ
തെയ്യാരം പാടാൻ പോരാമോ
മന്ദാരം മിഴിപൂട്ടും...
വിൺതാരം ചിരി തൂകും
അഴകോലും കുങ്കമസന്ധ്യേ.. നിന്നെ കണ്ടാൽ
അരയാലിൽ കിളിപാടും
സിന്ദൂരം വിതറുന്നു
അഴകോലും കുങ്കമസന്ധ്യേ നിന്നെ കണ്ടാൽ
വഴിയോരം മിഴിതേടും..
നിഴലായെൻ മനസ്സിൽ നിറയുന്നു മഴവില്ലേ
ഏലേലോ ഏലോ ഏലേലോ
ഏലേലോ ഏലോ ഏലേലോ
മധുമാസം വന്നു വിളിക്കുന്നേ...
തെയ്യാരം പാടാൻ പോകാമോ
തക തക തക തെയ് തക തെയ്യാരോ
തെയ്യാരം പാടാൻ പോരാമോ
ചെമ്മാനം വിരിയാറായി സിന്ദൂരം പൊഴിയാറായി
ഇന്നും ഞാൻ കിളിവാതിൽക്കൽ തനിയെ നിൽപ്പൂ (2)
മധുതേടും വണ്ടായ് ഞാൻ
പൂവിതളെ നിൻ ചിരിയോരത്തായ്
വരുന്നു ഞാൻ...
ഏലേലോ ഏലോ ഏലേലോ
തെയ്യാരം പാടാൻ പോരാമോ