മിന്നാരം മാനത്ത്

മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ 
പൊൻമേഘം താഴത്ത് രഥമേറി വന്നല്ലോ 
അഴകിനു വരനായ് അവനുടനണയും 
പുലരികളിനിയും പുതുമകൾ പറയും 
ഈ സീതയ്ക്കും...
ഈ സീതയ്ക്കും പ്രിയമരുളിയ (മിന്നാരം)

പൂജയ്ക്കായ് പൂമൂടും വേദമന്ത്രങ്ങൾ 
മിഥുനം കുളിരൊഴിയും, കുടിലുകളിൽ 
ആകാശം ധ്യാനിക്കും പുണ്യ ഗന്ധങ്ങൾ 
പുഴകൾ പുടവ തരും, പടവുകളിൽ 
നീരാടി തോർത്തിനില്ക്കും രാഗസന്ധ്യകൾ
നിർമ്മാല്യ താലമേന്തും ഞാറ്റുവേലകൾ 
മുറ്റം നിറയണ മുത്താരം...
അത്തക്കുയിലിനു തേവാരം...
അണിമാവെല്ലാം മൈലാഞ്ചിക്കോലം (മിന്നാരം)

തേനൂറും തെൻപാങ്കിൽ ദാവണിക്കാറ്റിൽ
 കുനിയും വനലതകൾ, തിരിയുഴിയും 
സീമന്തം ചൂടുന്നു സൂര്യകുങ്കുമം, ഉദയം 
നിറപറയായ്, പുലരൊളിയിൽ
തേന്മാവിൽ കൂടുതേടും പഞ്ചവർണ്ണങ്ങൾ
ഊഞ്ഞാലിൽ പാടിയാടും കുഞ്ഞുനാളങ്ങൾ 
ബ്രഹ്മം തഴുകിയ ബന്ധങ്ങൾ...  കണ്ണിൽ കലയുടെ ചന്തങ്ങൾ...
ഇത് പുണ്യാഹപ്പൂമാരിക്കാലം (മിന്നാരം)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnaram manath

Additional Info

അനുബന്ധവർത്തമാനം