ലാലി ആർ പിള്ള
Lali R Pillai
ആലപ്പുഴ ജില്ലയിലെ രാമപുരം സ്വദേശിയായ ലാലി ആർ പിള്ള അടൂർ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അദ്ധ്യാപികയാണ്. മൂന്നാം വയസിൽ പാട്ടു പഠിച്ചു തുടങ്ങി. ഗുരു എന്ന ചിത്രത്തിൽ ഗുരു ചരണം ശരണം എന്ന ഗാനം ആലപിച്ചു. 1997ൽ ഗുരു എന്ന ചിത്രത്തിലെ ഗാനം ആലപിക്കാനായി സംഗീത സംവിധായകൻ ഇളയരാജ പുതിയ ശബ്ദം തേടുന്നു എന്ന പത്ര പരസ്യം കണ്ടിട്ടാണ് ലാലി അതിനായി തയ്യാറെടുക്കുന്നത്. കേരളത്തിൽ നിന്നും മൊത്തം 8 പേരെ തിരഞ്ഞെടുത്തതിൽ ഒരാളായിരുന്നു ലാലി. ചിത്രത്തിൽ സിതാര അഭിനയിച്ച ഭാഗത്തിലെ ഗുരു ചരണം ശരണം എന്ന ഗാനത്തിന്റെ ഭാഗം ആലപിച്ചിരിക്കുന്നത് ലാലിയാണ്. വജ്രം എന്ന ചിത്രത്തിൽ മാടത്തക്കിളി എന്ന ഗാനവും ആലപിച്ചിരുന്നു. എന്നാൽ പുറത്തിറങ്ങിയ ചിത്രത്തിൽ ലാലിയുടെ പേര് എന്തുകൊണ്ടോ ഉൾക്കൊള്ളിച്ചിരുന്നില്ല..