കാവതി കാക്കക്കൂട്ടിൽ

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി

പിടയും സ്വരജതിയിൽ
വിരിയും ജീവിതം
പൂമ്പൊടി പുരളാതെ
വണ്ടുകൾ നുകരാതെ
നിറമോ ഗുണമോ
സുസ്വരമോ അപസ്വരമോ
വിരിയാതെ സ്വയമറിയാതെ
തകരുകയോ...
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി

കലതൻ പൊരുളറിയാൻ
ഉലയും തേങ്ങലായ്
വേരുകളറിയാതെ
നേരുകൾ പതറാതെ
ഉറവിൻ തെളിവിൽ
ഉൻമധുരം നുകർന്നലിയാൻ
കൊതിയോടെ സ്വയം മറന്നാലേ
സുഖമടയൂ...

കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി
ഓമനിക്കാനാരുമില്ലാതെ
വിങ്ങുമോർമ്മകൾ പഞ്ചമം പാടാതെ
കാവതി കാക്കക്കൂട്ടിൽ
ഒരു കാനക്കുയിൽ കുടിയേറി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kavathi kaakkakkoottil