പാലച്ചോട്ടിൽ ചത്തു കിടക്കും

പാലച്ചോട്ടിൽ ചത്തു കിടക്കും പാളക്കോലം
ഇവനാരെന്നറിയാമോ
ആന മറുത ..പാവമൊരാന മറുത
പാവമൊരാന മറുത
(പാലച്ചോട്ടിൽ...)

ചെണ്ടത്താളം കൊട്ടിയുണർത്തട്ടെ
ഇവനെക്കണ്ടിട്ടാരും പേടിച്ചോടട്ടെ
ഇവനു നമ്മുടെ കൂടെ കൂടാൻ മടിയില്ലേ
ഓടണ്ടേ ആരും പോകരുതേ
ഒന്ന് നിന്നാട്ടെ ഇവനെ കണ്ടാട്ടെ
(പാലച്ചോട്ടിൽ...)

പട്ടം പൊട്ടി പാറിയതെങ്ങോട്ട്
പകരം കിട്ടിയതെത്തറ വരകുറിയിട്ട കളിപ്പാട്ടം
ഇത് കെട്ടി നടന്നാലോ
ആരേം പേപ്പടി കൂട്ടാല്ലോ

പിന്നെ കളിയും കഴിഞ്ഞു ദൂരെയെറിഞ്ഞാൽ
വെറുമൊരു നോക്കൂത്തി
പടവലം കാക്കാൻ വഴുതന നോക്കാൻ
വരുതിക്കു നിക്കും വെറുമൊരു നോക്കൂത്തി
(പാലച്ചോട്ടിൽ...)

നേരം നോക്കാതാവഴി പോവല്ലേ
ഇതിലെ പോരുകിലിത്തിരി
അടിപൊളിയായി നടക്കാലോ
വഴി തെറ്റുകിലയ്യയ്യോ
ക്ലാസ്സിൽപ്പെട്ടു കുഴങ്ങൂലേ
അവിടെ കണ്ണും മിഴിച്ചു ചൂരലെടുക്കും
സാറൊരു വൻകോലം
സാറൊരു വൻ കോലം
(പാലച്ചോട്ടിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Palachottil chathu kidakkum