തട്ടാരം മൊഴിയമ്മാ

തട്ടാരം മൊഴിയമ്മാ താരാരീ.. താരാരീ
തിത്താരം തെനയമ്മാ തീരാരീ തീരാരീ
ആറാടും കോലം മിഴിനീരാടും കാലം
ഓടോടിത്താളം കൈമേളങ്ങളാടും..നീയും വായോ
തട്ടാരം മൊഴിയമ്മാ താരാരീ.. താരാരീ
തിത്താരം തെനയമ്മാ തീരാരീ തീരാരീ

ഞാലക്കളി കാലക്കളി ആടാട്
മൂകപ്പൊരുളായി കളിയാടാട്...
ഒയ്യാരം തായേ.. കൈയ്യും മെയ്യും താ
പയ്യാരം പാടാൻ ഉള്ളംതുള്ളി വാ..
ഉരിയാടൂ.. ഇനി . ഉയിരാടൂ
പായാരേ നീയേകടി താലോലം താരാട്ടായ് നീയാട്
തട്ടാരം മൊഴിയമ്മാ താരാരീ.. താരാരീ
തിത്താരം തെനയമ്മാ തീരാരീ തീരാരീ

അല്ലലെല്ലാം തിന്നരുള്...തിന്നരുള്...തിന്നരുള്...
നല്ലതെല്ലാം തന്നരുള്..തന്നരുള്...തന്നരുള്..
കൈയ്യുണർത്ത് കാതിന് മെയ്യുണർത്ത്
കാറ്റുണർത്ത് കാനനപ്പാട്ടുണർത്ത്
കരളിലെ തിന്താരേ ഓമനേ..
അല്ലലെല്ലാം തിന്നരുള്..തിന്നരുള്...തിന്നരുള്...
അല്ലലെല്ലാം..

ഉത്തമപുത്തരി ചിത്തൊളിയേ..
ജന .ജന..ജന..ജന
തത്തന മംഗള പത്തിനിയേ (2)
ചത്തം മുത്തം താ
തിരു തിത്തിം താളം താ.. (2)
ചന്ദിരമായ് തീയെടുത്തു വാ
മന്ദിരമായ് വീഞ്ഞെടുത്തു വാ..
വാരമായ് വീരമായ്.. ഗാനമാല പാടിയാടി വാ
അല്ലലെല്ലാം തിന്നരുള്..അല്ലലെല്ലാം
ആ ..ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thattaram mozhiyamma

Additional Info

Year: 
1997

അനുബന്ധവർത്തമാനം