മേലേ വാനിൽ മായാതെ

മേലേ വാനിൽ മായാതെ സൂര്യനോ 
താനെ കണ്ണിൽ മോഹങ്ങളാഴുമോ 
ഏതോ വേനൽ നീളേ  
ചായം തൂവും പോലെ 
ഈരാറിൻ തീരങ്ങൾ 
നീരാടും നേരത്ത് 
കൂടേറാനാരാരോ പോരുന്നേ  

ഈറൻ മഞ്ഞിൻ കൂടിന്നുള്ളിൽ 
പാടാമൈനേ മൂളുന്നില്ലേ 
മേടപ്പൂവെ കാണാനല്ലേ 
നീലക്കയ്യും വീശുന്നില്ലേ 
പുലരിയിലൊരു കൂട്ടായ് മേഘങ്ങൾ പെയ്യും 
പുതുമഴയില നൂലാൽ ഈണങ്ങൾ നെയ്യും 
ചിറകിലണിയുമരിയ നനവുമായ്‌  പൂങ്കാറ്റേ 
പോരൂ വേഗം ചാരെ 

വെള്ളിച്ചെല്ലം പോലെ 
നിലവൊരു തുള്ളി തൂവും മെല്ലെ 
ഹേമന്ദരാവിനോരം വാർതിങ്കൾ നീയേ 
കാത്തു നിന്ന ചില്ലയിൽ പൂ നിറഞ്ഞുവോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele vanil mayathe