മഴയോ മഞ്ഞോ കുളിരോ
മഴയോ മഞ്ഞോ കുളിരോ
മനസ്സിൽ മധുരം പെയ്തു
മഴയല്ല മഞ്ഞല്ല
മനസ്സിൽ പെയ്തതു പ്രേമം (മഴയോ..)
ചിറകുകളില്ലാതൊഴുകി നടക്കും
ചുണ്ടുകളുരുമ്മി ചിരിക്കും
പുണരാതെ പുണരും നുകരാതെ നുകരും
പ്രേമമെന്ന വികാരം (മഴയോ...)
മിഴികളിൽ കനവായ് നീന്തി നടക്കും
മണിമഞ്ജുഷകളൊരുക്കും
വെയിലും നിലാവും പാടേ മറക്കും
മോഹമുഗ്ദ്ധ തരംഗം (മഴയോ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mazhayo Manjo Kuliro
Additional Info
ഗാനശാഖ: