ആയിരം രാവിന്റെ ചിറകുകളില്‍
ആയിരം രാവിന്റെ ചിറകുകളില്‍
അറബിക്കഥയുടെ ഞൊറിവുകളില്‍
ഓമര്‍ഖയ്യാമിന്‍ ലഹരി വിടര്‍ത്തി -
യൊരുന്മാദ പുഷ്പമിതാ
(ആയിരം..)
ഈ ഭൂമിയിലിന്നൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍
ഇതാ ഇതാ ഇവിടെ
ഈ ചുണ്ടുകളില്‍ ഈ ചിലങ്കകളില്‍
ഈ വിടര്‍ന്ന തമ്പുരുവില്‍
(ആയിരം..)
പുലരുംവരെ ഈ ലാവണ്യത്തിന്‍ പുഴയില്‍
നീന്തിത്തുടിക്കാം ഓ...
ചുഴിയില്‍ മുങ്ങാം ചിപ്പികള്‍ പൂക്കും
നിറമേലിമകള്‍ കാണാം
നിറമേലിമകള്‍ കാണാം
(ആയിരം..)
മയങ്ങുംവരേയീ മധുപാത്രത്തിന്‍
മായാലോകത്തിലൊഴുകാം ഓ...
നുരയും പതയും കോര്‍ത്തു തരുന്നൊരു
മണിമുത്തുമാലകളണിയാം
മണിമുത്തുമാലകളണിയാം
(ആയിരം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aayiram raavinte chirakukalil
Additional Info
Year:
1981
ഗാനശാഖ: