കുളിരല തുള്ളി തുള്ളി വരുന്നു

കുളിരല തുള്ളിതുള്ളിതുള്ളി വരുന്നൂ

നിന്നെ തേടുന്നൂ

തളിരല ചെല്ലം ചെല്ലം ചെല്ലക്കാറ്റിൻ

കൈകളിലാടുന്നു

കാലിൽ വെള്ളിക്കൊലുസുകളോ

മെയ്യിൽ പൊന്നേലസ്സുകളോ

താളത്തിൽ മേളത്തിൽ

മാനം പൊൻ തുടി കൊട്ടുന്നു

 

 

പൂമുകിലിൻ ചേലയിതാ ഈ

തേനൊഴുകും ചോലയിതാ

വിളിച്ചാലൊരു ഞൊടിയിൽ ഞാനരികിൽ വരും

എന്നിൽ നീയില്ലേ ചൊല്ലൂ

നിന്നിൽ ഞാനില്ലേ

ഈ അനുരാഗവുമീയനുഭൂതിയും

എന്നുമെനിക്കല്ലേ

 

 

രാവുണരും വേളകളിൽ ഈ

നോവകലും വേദികളിൽ

നിനക്കായൊരു മണിയറ ഞാനൊരുക്കാം

എന്നിൽ നീയില്ലേ ചൊല്ലൂ

നിന്നിൽ ഞാനില്ലേ

ഈ അനുരാഗവുമീയനുഭൂതിയും

എന്നുമെനിക്കല്ലേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulirala Thulli Thulli Varunnu

Additional Info

അനുബന്ധവർത്തമാനം