മണ്ണിന്നിളം മാറിൽ

മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര
സ്വര്‍ഗ്ഗഗംഗ മുന്നില്‍ 
തുള്ളി വന്ന പോലെ
ബ്രഹ്മഗിരിയാകെ പൊങ്ങുമാവേശ
സംഘനൃത്തമേള
മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര
സ്വര്‍ഗ്ഗഗംഗ മുന്നില്‍ 
തുള്ളി വന്ന പോലെ

പുഴയാകെ പൂങ്കുലവെള്ളം 
മിഴിയാകെ പൂത്തിരിവെട്ടം
പനിനീരില്‍ ചിറകുമുളയ്ക്കും കുളിരാറില്‍
ഉപവാടികളൂഞ്ഞാലാടും 
ഹരിതാഭകള്‍ വാരിച്ചൂടും
സംഗമ സാഗരമാക്കുക 
ഭൂവിലെ ദാഹം തീര്‍ക്കാന്‍
മണ്ണിന്നിളം മാറില്‍ സ്വര്‍ണ്ണജലധാര
സ്വര്‍ഗ്ഗഗംഗ മുന്നില്‍ 
തുള്ളി വന്ന പോലെ

കളിയാടിപ്പാടടി പെണ്ണേ കളകാഞ്ചികിലുക്കെടി കണ്ണേ
അലമാലകള്‍ കുരവ വിളിക്കും തിരുനാളില്‍
അനുഭൂതികള്‍ ഗാനം പാടും അകതാരുകളീണം മൂളും
ഉത്സവഭാസുര വേദികളാക്കുക 
നാടും വീടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manninnilam maaril

Additional Info

Year: 
1986

അനുബന്ധവർത്തമാനം