കളഭചന്ദനപ്പുഴയിൽ
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
പരുവമോഹനം ഹൃദയപൂവനം ഈ ദിനം
ഈ ദിനം
പ്രണയകുങ്കുമമണിയുമാരുടെ
കൈകളാൽ
ആ...
സരിഗസരി പാഗരിസാ
ആ...
സഗമപമധധപാ
ആ...
മദനതാപവിവശമായി
ഉയർന്നുതുള്ളീ തേൻകുടം
അധരമുദ്രാലഹരി ഉണ്ണാൻ
അണയുകില്ലേ നായകൻ
പുളകകോമളഗാത്രിയായ് ഒരു
മോഹകേളീ വീണയായ്
പൂങ്കൊടി മലർതേന്മൊഴി
രാഗിണി അനുരാഗിണി
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
ആ...
കദളിവാഴത്തളിരു പോലേ
തുടുത്തു പൊങ്ങീ പൂവുടൽ
പുരുഷഗന്ധം പകർന്നു നൽകാൻ
അണയുകില്ലേ കാമുകൻ
പ്രമദകാനനവാടിയിൽ ഒരു
പ്രേമപൂജാലോലയായ്
ശാലിനീ മൗനകാമിനീ
മോഹിനീ മന്ദഹാസിനീ
കളഭചന്ദനപ്പുഴയിൽ മുങ്ങിയ ദേവതാ
കുളിരുയൗവ്വനം നനയുമുന്മദ ചാരുതാ
ആ...
പരുവമോഹനം ഹൃദയപൂവനം ഈ ദിനം
ഈ ദിനം
പ്രണയകുങ്കുമമണിയുമാരുടെ
കൈകളാൽ
ആ...
സരിഗസരി പാഗരിസാ
ആ...
സഗമപമധധപാ
ആ...