മനസ്സ് നന്നാകട്ടെ

മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
മാനവഹൃത്തിൻ ചില്ലയിലാകെ മാൺപുകൾ വിടരട്ടെ
മനസ്സ് നന്നാകട്ടെ

മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
മാനവഹൃത്തിൻ ചില്ലയിലാകെ മാൺപുകൾ വിടരട്ടെ
മനസ്സ് നന്നാകട്ടെ

മന്ദം മന്ദം മധുരമഴയകമേ പെയ്തുവോ
ഓ.. തമ്മിൽ തമ്മിൽ അരികെ മിഴിയരികെ 
കണ്ട നാൾ
എൻറെ കരളിലെ കുഞ്ഞു കതകിനെ 
നിൻറെ ചിരി തഴുകി
മഞ്ഞു മണികളിൽ എന്റെ പുലരികൾ 
നിൻറെ മുഖമെഴുതി
കനവിൽ ഞാനൊഴുകി
ഹാ.. മന്ദം മന്ദം മധുരമഴയകമേ പെയ്തുവോ

കണ്ണു കണ്ണാടിയായോ അതിലൂടെയെന്നുള്ളിലെ
വർണ്ണസങ്കല്പമെല്ലാം ഒളിമിന്നി നീ കണ്ടുവോ
വെയിലലയോടൊരു കളഭനിലാ പുഴ
കലരുയാണിവിടെ
അതിരുകൾ മാഞ്ഞിടുമതിശയമാണിരു
ഹൃദയതലം നിറയെ
ദൂരെ ദൂരെയതിരോളം
പോകും യാത്രകഴിവോളം
നിഴലാവാൻ നീയുണ്ടെൻ ചാരെ..

കുഞ്ഞു മഞ്ചാടിപോലെ ദിനമെണ്ണിനീക്കുന്നു നാം
കൗതുകച്ചെപ്പിനുള്ളിൽ നിധിയാക്കിവയ്ക്കുന്നു നാം
ഇനിയിതുപോൽ പല നിമിഷവുമീവഴി
പടവുകളേറിവരും
കളിചിരി തീർത്തൊരു കവിതകൾ നാം 
പകലിതളുകളിൽ എഴുതും
ദൂരെ ദൂരെയതിരോളം
പോകും യാത്രകഴിവോളം

നിഴലാവാൻ നീയുണ്ടെൻ ചാരെ..

മന്ദം മന്ദം മധുരമഴയകമേ പെയ്തുവോ
ഓ.. തമ്മിൽ തമ്മിൽ അരികെ മിഴിയരികെ 
കണ്ട നാൾ
എൻറെ കരളിലെ കുഞ്ഞു കതകിനെ 
നിൻറെ ചിരി തഴുകി
മഞ്ഞുമണികളിൽ എന്റെ പുലരികൾ 
നിൻറെ മുഖമെഴുതി
കനവിൽ ഞാനൊഴുകി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassu Nannakatte

Additional Info

Year: 
2020