ഫെയർവെൽ സോങ് - ഇടനാഴിയിലോടിക്കയറണ

ഇടനാഴിയിലോടിക്കയറണ ചെറുകാറ്റിനു വായിച്ചറിയാന്‍
ചുവരുകളില്‍ കോറിയിടുന്നുണ്ടേ നമ്മുടെ കഥകള്‍
പതിവായ് നാം പാടണ പാട്ടില്‍ തലയാട്ടിയ വാകമരങ്ങള്‍
ഇനിയെന്നാണിതു വഴിയെന്നാവാം
ഓഹോ... കാലം പോയേ.. ഓഹോ.. കാലം പോയേ.. (2)

പൊടിപാറണ നടവഴിയിനിയും ചുവടുകളില്‍ നമ്മെ തിരയും
മിഴിയോടണ ജനല്‍‌വഴിയിനിയും പതിവുള്ളോരു പുഞ്ചിരി തിരയും
ചിരിയൂര്‍ന്നൊരു ഗോവണിയടിയില്‍ കടലാസിലൊരോര്‍മ്മ കുറിക്കും
ചുവര്‍ ചേര്‍ന്നൊരു ചിത്രമെടുക്കാന്‍ വെയിലാറിയ മുറ്റമൊരുക്കും
ചിരിയറിഞ്ഞ തീരം ചിറകുവെച്ച പ്രായം മിഴിനിറയ്ക്കയാണോ ...
മിഴിനിറയ്ക്കയാണോ .... 
ഓഹോ... കാലം പോയേ.. ഓഹോ.. കാലം പോയേ.. (2)
(ഇടനാഴിയിലോടിക്കയറണ ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Farewell Song