കുഞ്ഞളിയാ മണി പൊന്നളിയാ കാണാൻ വല്ലതെ കൊതിച്ചു പോയി
കുഞ്ഞളിയാ മണി പൊന്നളിയാ കാണാൻ വല്ലതെ കൊതിച്ചു പോയി
കുഞ്ഞളിയാ ചെല്ല കുഞ്ഞളിയാ നീ വല്ലാതെ മെലിഞ്ഞു പോയി
യെന്നെന്നും ഞങ്ങൾക്ക് കുഞ്ഞാണു നീ കണ്ണിനും കരളിനും കണിയാണു നീ
നിന്നെ കണ്ടനേരം മാനം നിറഞ്ഞു
സഭാഷ്….
കണ്ട് ഞങ്ങൾ മതി മറന്നു എങ്ങും ഞങ്ങൾ വിടില്ല നിന്നെ
കുഞ്ഞളിയാ മണി പൊന്നളിയാ കാണാൻ വല്ലതെ കൊതിച്ചു പോയി
കുഞ്ഞളിയാ ചെല്ല കുഞ്ഞളിയാ നീ വല്ലാതെ മെലിഞ്ഞു പോയി
ഹോ… അന്തി കള്ളിൽ ഒളിച്ചിട്ട കണ്ണിമാങ്ങ ഉപ്പിലിട്ടതപ്പാടിയെ കൊണ്ട് വന്നല്ലോ
പുതു പുത്തൻ കറി ചട്ടിയിലിട്ട് പുളിൻച്ചക്ക ഇട്ടു വെച്ച മത്തിക്കറി കോണ്ട് വന്നല്ലോ
ദേ ദേ ദേ ദേ വന്നപാടേ കലമ്പാതെ ചിന്നം വിളി വിളിക്കാതെ
കുഞ്ഞളിയൻ ഒന്നുറങ്ങല്ലെ
ഹാ.. ഇനി ഇഷ്ടം പാടി നടക്കാനും ഇഷ്ടം നോക്കി നടത്താനും
മൂത്തളിയൻ കൂടെു ഉണ്ടല്ലോ
ഞാൻ കാത്തിരുന്നു എത്ര കാത്തിരുന്നു മുന്നിൽ മുത്താരം പുഞ്ചിരിക്കാൻ (2)
ഇന്നു വന്നല്ലോ മിന്നി വന്നല്ലോ കന്നി പളുങ്കോട്ട കുഞ്ഞളിയൻ
തക്കിടതത്ത………
കുഞ്ഞളിയാ മണി പൊന്നളിയാ കാണാൻ വല്ലതെ കൊതിച്ചു പോയി
കുഞ്ഞളിയാ ചെല്ല കുഞ്ഞളിയാ നീ വല്ലാതെ മെലിഞ്ഞു പോയി
അടടടട കണ്ടാല് സുന്തരൻ കരി നീല മണിവാന്നൻ പുല്ലങ്കുഴൽ ഊതിവരും വെളിനാട്ടു മണവാളൻ
ഹോ.. പട്ടുമെത്ത വിരിച്ചതിൽ ഒട്ടകത്തെയുറക്കുന്ന ഉസ്താതായ് വന്നണഞ്ഞല്ലോ
ആ ഹാ മരുപച്ച താണ്ടി കൊണ്ടു വന്ന അത്തറിന്റെ സുകന്തങ്ങൾ തൊട്ടുരുമ്മി വരുന്നുണ്ടല്ലോ
അയ്യയ്യയ്യോ പത്തു കാശ് കയ്യിൽ വന്നാൽ അപ്പോഴേക്കും എത്തീടുന്നു ഉത്സാഹ കമ്മിറ്റിക്കാരു
ചെറു ചെപ്പ് കാട്ടി മയക്കീടാൻ ഒത്തിണക്കിയടുക്കുന്നു എട്ടും പൊട്ടും കളഞ്ഞീടല്ലേ
ഞാൻ ഓർത്തീടുന്നു എന്നും ഓർത്തീടുന്നു നെഞ്ചിൽ കുഞ്ഞാറ്റ പാടീടുമ്പോൾ (2)
ഒന്നു വന്നല്ലോ വന്ന് കണ്ടല്ലോ പൊന്നിൻകുടമൊത്ത കുരുന്നളിയൻ
ഹയ് ഹയ് കുഞ്ഞളിയാ മണി പൊന്നളിയാ കാണാൻ വല്ലതെ കൊതിച്ചു പോയി
യെന്നെന്നും ഞങ്ങൾക്ക് കുഞ്ഞാണു നീ കണ്ണിനും കരളിനും കണിയാണു നീ
നിന്നെ കണ്ടനേരം മനം നിറഞ്ഞു
ഓക്കെ
കണ്ട് ഞങ്ങൾ മതി മറന്നു എങ്ങും ഞങ്ങൾ വിടില്ല നിന്നെ
കുഞ്ഞളിയാ മണി പൊന്നളിയാ കാണാൻ വല്ലതെ കൊതിച്ചു പോയി
കുഞ്ഞനിയാ ചെല്ല കുഞ്ഞനിയാ നീ വല്ലാതെ മെലിഞ്ഞു പോയി