കിനാവിൻ വരി
Music:
Lyricist:
Singer:
Film/album:
ഓ ... ഓ ...
കിനാവിൻ വരി എഴുതുമീ കഥ തുടങ്ങുന്നൂ
ചിരാതായി മനം ഇവിടെയീ വഴി തെളിക്കുന്നൂ
പണ്ടേ പണ്ടേ കാത്തുള്ളുരുകും കാലം
കണ്ടേ കണ്ടേ ഇരുകണ്മുനയിൽ കണ്ടേ
ആലസ്യം പാകീടും ഉൾമൂടൽ മായുന്നൂ
ആനന്ദം ആവോളം താനെ നാം, വിട്ടുയരുന്നൂ
അന്യോന്യം കൈമാറാൻ അളവില്ലാ സല്ലാപം
ചുണ്ടോരം പൂക്കുന്നു ... എന്തോ ... നേരോ ...
ഓ .... ജീവിതമേ സ്വർഗം
മുന്നിലിതാ സ്വപ്നം
ജീവിതമേ സ്വർഗം
മുന്നിലിതാ സ്വപ്നം
ഇളംതെന്നലെൻ കവിളിൽ വിരൽ ചേർക്കവേ
അകക്കൺ പതുക്കെ തുറക്കുന്നോ?
തുലാത്തുള്ളികൾ വഴിമരച്ചില്ലകൾ
കുടഞ്ഞെൻ ഉയിർത്തൈ നനയ്ക്കുന്നുവോ?
പുതുനാമ്പുകൾ ആടുന്നോ ലോകമേ പാടുന്നോ
ആശകൾ പൂക്കുന്നോ ഏതോ പുനർജന്മമോ
കിനാവിൻ വരി എഴുതുമീ കഥ തുടങ്ങുന്നൂ
ചിരാതായി മനം ഇവിടെയീ വഴി തെളിക്കുന്നൂ
കിനാവിൻ വരി എഴുതുമീ കഥ തുടങ്ങുന്നൂ
ചിരാതായി മനം ഇവിടെയീ വഴി തെളിക്കുന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinavin Vari
Additional Info
Year:
2023
ഗാനശാഖ:
Backing vocal:
Music arranger:
Music programmers:
Recording engineer:
Mixing engineer:
Mastering engineer:
Recording studio:
Orchestra:
അകൗസ്റ്റിക് ഗിറ്റാർസ് | |
ഇലക്ട്രിക് ഗിറ്റാർ | |
ബാസ് ഗിറ്റാർസ് | |
വയലിൻ |