കിനാവിൽ
Music:
Lyricist:
Singer:
Film/album:
കിനാവിൽ തലോടാൻ അരികെ
ഈ രാവിൽ നിലാവിൽ വരുനീ..
ആളുന്നെൻ നാളങ്ങൾ കെടാതെ....
നീ വാനം താരം ഞാൻ രാവാകെ
നീയാണേ കാവൽ വാഴ് വാകെ
അകമേ നീയാം മുഖം തേടി ഞാൻ കാണാതെ തീരാതെ.....
വാതിൽ ചാരി പോരും കാറ്റേ..
തഴുകിയണയുമോ നീ അരികിലലിയുമോ
തൂമഞ്ഞു പെയ്യും തേൻമാരി പോലെ..
തനുവിലുതിരുമോ നീ... തരളമൊഴിയുമോ..
നാളോടു നാൾ പോയതറിയാതെ നാം..
തോളോടു തോൾ ചേർന്നു കലരുനിതാ....
വഴിയേ വഴിയേ ഒരുപോൽ കദനം...
ഒരുപോൽ മധുരം ഹൃദയം നുകരുന്നിത..
വരാമോ.....
നീ വാനം താരം ഞാൻ... രാവാകെ..
നീയാണേ കാവൽ.. വാഴ് വാകെ...
അകമേ നീയാം....മുഖം തേടി ഞാൻ കാണാതെ തീരാതെ.....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kinavil