കനിയേ ... കനിയേ ...

തനതനതിന്നാന തനന്തിന്നാന തനന്തിന്നാനാനേ
തനതനതിന്നാന തനന്തിന്നാന തനന്തിന്നാനാനേ

കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ കരിങ്കനിയേ
കല്ലിൽ മറുകല്ലുരയുമ്പോൾ ചിന്തിയുണർന്ന കനൽക്കനിയേ

കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ കരിങ്കനിയേ
കല്ലിൽ മറുകല്ലുരയുമ്പോൾ ചിന്തിയുണർന്ന കനൽക്കനിയേ

കാടാമെൻ നെഞ്ചത്തൂടെ കാലടി വെച്ചൊരിളം കനിയേ
കാട്ടരുവി ചുരന്ന തെളിമ്പാലുണ്ടു തെളിഞ്ഞ തുടുങ്കനിയേ

നീയുയരേ മാനംമുട്ടി വളർന്നാൽ വേരു മറക്കല്ലേ
വേരിനകത്താരും കാണാക്കാടിൻ ചൂരു മറക്കല്ലേ

കനിയേ ... കനിയേ ... കനിയേ ... കനിയേ ...

മലമുത്തി പറഞ്ഞ കടംകഥ കേട്ടുപഠിച്ച കരൾക്കനിയേ
മാനോടു മയിൽപ്പുലിനരിയൊടു കൂട്ടു കളിച്ച കതിർക്കനിയേ
അലിവിന്റെ തെളിന്നീരുറവയകത്തു നിറച്ചൊരുയിർക്കനിയേ
ചിറകിട്ടു പരുന്തുകണക്ക് വളഞ്ഞു പറക്ക് പെരുങ്കനിയേ

നീയുയരേ മാനംമുട്ടി വളർന്നാൽ വേരു മറക്കല്ലേ
വേരിനകത്താരും കാണാക്കാടിൻ ചൂരു മറക്കല്ലേ
വേരിനകത്താരും കാണാക്കാടിൻ ചൂരു മറക്കല്ലേ

കനിയേ ... കനിയേ ... കനിയേ ... കനിയേ ...

കരിനെച്ചിക്കാടു കടക്കൺനട്ടു വളർത്തിയ വാർക്കനിയേ
എന്നാശക്കൊമ്പത്തൂഞ്ഞാലാടി നിറഞ്ഞ കുറുമ്പൊളിയേ

കരിനെച്ചിക്കാടു കടക്കൺനട്ടു വളർത്തിയ വാർക്കനിയേ
എന്നാശക്കൊമ്പത്തൂഞ്ഞാലാടി നിറഞ്ഞ കുറുമ്പൊളിയേ

മാറത്തെൻ ചൂടേറ്റെന്നും ചാഞ്ഞു മയങ്ങണ പൈങ്കിളിയേ
മാറത്തെൻ ചൂടേറ്റെന്നും ചാഞ്ഞു മയങ്ങണ പൈങ്കിളിയേ

മുളപൊട്ടിച്ചീന്തണപോലെൻ ചങ്കു ചിലമ്പണ് തേൻകനിയേ
മുളപൊട്ടിച്ചീന്തണപോലെൻ ചങ്കു ചിലമ്പണ് തേൻകനിയേ ...
ചങ്കു ചിലമ്പണ് തേൻകനിയേ ...

കനിയേ ... കനിയേ ... കനിയേ ... കനിയേ ...
കനിയേ ... കനിയേ ... കനിയേ ... കനിയേ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaniye ... Kaniye