കണ്ടാൽ ഞാനൊരു തൈക്കിളവൻ

(M)കണ്ടാൽ ഞാനൊരു തൈക്കിളവൻ കാമിനിമാർക്കോ കാമദേവൻ(2)
ചോരത്തിളപ്പുള്ള പെമ്പിള്ളേരെന്റെ
പേരൊന്നു കേട്ടാല.. ഫ്ലാറ്റ് ഫ്ലാറ്റ് ഫ്ലാറ്റ്...
(കണ്ടാൽ ഞാനൊരു)

നേരാണെയിതു നേരാണെ നേരം വെളുപ്പിക്കിം ബോറണെ...(2)

കണ്ടാൽ ഞാനൊരു തൈക്കിളവൻ കാമിനിമാർക്കോ കാമദേവൻ.....

 (M)അതിരസമന്നാമ്മയ്ക്കറിയാമെന്റെ
അത്ഭുത വീര പരാക്രമങ്ങൾ..(അതിരസ..3)
കൊല്ലം ചെല്ലമ്മ ചൊല്ലുമെന്റെ
കോഴിപ്പോരിന്റ ഗുട്ടൻസ്...

ഹ വേണെങ്കിൽ ചോദിച്ചു നോക്കെടേ...

പുളുവാണേ ഇത് പുളുവാണേ
അരക്കുപ്പി റമ്മിന്റെ കളിയാണേ.
പുളുവാണേ ഇത് പുളുവാണേ
അരക്കുപ്പി റമ്മിന്റെ കളിയാണേ..

കണ്ടാൽ ഞാനൊരു തൈക്കിളവൻ കാമിനിമാർക്കോ കാമദേവൻ...

(F)പണ്ടെന്റെ അച്ചായൻ പടക്കുതിര
ഇന്നിപ്പോൾ ആളൊരു പിടക്കോഴി...
(പണ്ടെന്റെ അച്ചായൻ.. 2)
(M)പണ്ടൊക്കെ അച്ചായൻ പടക്കുതിര
ഇന്നിപ്പോൾ ആളൊരു പിടക്കോഴി
പണ്ടൊക്കെ അച്ചായൻ പടക്കുതിര
ഇന്നിപ്പോൾ ആളൊരു പിടക്കോഴി..

(F)പണ്ടെന്റെ അച്ചായൻ പടക്കുതിര
ഇന്നിപ്പോൾ ആളൊരു പിടക്കോഴി.
പണ്ടെന്റെ അച്ചായൻ പടക്കുതിര
ഇന്നിപ്പോൾ ആളൊരു പിടക്കോഴി.
ചോരത്തിളപ്പുള്ള പെമ്പ്രെന്നോനതിയാന്റ നേരെ വന്നുപോയാൽ ഔട്ട്...

(Ch)നേരാണേ ഇതു നേരാണേ...
നേരുന്ന മറിയുന്ന നേരാണേ...
നേരാണേ ഇതു നേരാണേ...
നേരുന്ന മറിയുന്ന നേരാണേ.
നേരാണേ ഇതു നേരാണേ...
നേരുന്ന മറിയുന്ന നേരാണേ.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandal njanoru thykkilavan