കണ്ടാട്ടെ ഹിമഗിരി നിരകളിൽ

കണ്ടാട്ടെ ഹിമഗിരി നിരകളിലുദയരഥം വരവായ്
നവസ്വർഗ്ഗം തേടി വരവായ്
ജയഗീതം പോലെ വരവായ്
ഇതുവഴിയതു ശരവേഗമോടേ വരുമെതിരേല്പരുളാല്ലോ
രജതമനോഹര രത്നവീഥിയിതിൽ അകിലു പുകയ്ക്കാല്ലോ
ഉലകീരേഴു കടന്നു വരുന്നൊരു തേരേ വാ
കണ്ടാട്ടെ ഹിമഗിരി നിരകളിലുദയരഥം വരവായ്
നവസ്വർഗ്ഗം തേടി വരവായ്
ജയഗീതം പോലെ വരവായ്

ഇതു ഗ്രാമം നന്മ പൂക്കും സുമനസ്സുകളൊരുമയൊടുയരും
കദളിപ്പൂമ്പുലരികൾ പൂക്കുന്നിടമല്ലോ
ഇതു ഗ്രാമം നന്മ പൂക്കും സുമനസ്സുകളൊരുമയൊടുയരും
കദളിപ്പൂമ്പുലരികൾ പൂക്കുന്നിടമല്ലോ
നമുക്കിതെല്ലാം സ്വന്തക്കാർ ജനിക്കയില്ലിവിടന്യന്മാർ
നമുക്കിതെല്ലാം സ്വന്തക്കാർ ജനിക്കയില്ലിവിടന്യന്മാർ
ജനനം മുതലാ മരണം വരെ നാമൊന്നല്ലോ
ഓ  ഓ  ഓ  പുതുയുഗമിതുവഴിയേ
ഓ  ഓ  ഓ പുലരികളിതുവഴിയേ
കണ്ടാട്ടേ.
കണ്ടാട്ടെ ഹിമഗിരി നിരകളിലുദയരഥം വരവായ്
നവസ്വർഗ്ഗം തേടി വരവായ്
ജയഗീതം പോലെ വരവായ്

ഓഹോ ഓഹോ
തെയ്യന്താരാ തെയ്യന്താരാ തെയ് തെയ് തെയ് തതോം
തെയ്യന്താരാ തെയ്യന്താരാ തെയ് തെയ് തെയ് തതോം

ശുഭകാലം ഭാഗ്യകാലം മലർകാലം സ്നേഹകാലം
കൊടുവേനൽ ചൂടും കുളിരാമിടമല്ലോ
ശുഭകാലം ഭാഗ്യകാലം മലർകാലം സ്നേഹകാലം
കൊടുവേനൽ ചൂടും കുളിരാമിടമല്ലോ
പകുത്തു നാം പല ഭാരങ്ങൾ പകർത്തി നാം സുഖദുഖങ്ങൾ
പകുത്തു നാം പല ഭാരങ്ങൾ പകർത്തി നാം സുഖദുഖങ്ങൾ
ഉദയം മുതലാലയനം വരെ നാമൊന്നല്ലോ
ഓ  ഓ  ഓ  നിറകതിരിതു വഴിയെ
ഓ  ഓ  ഓ  മലരുകളിതുവഴിയേ
കണ്ടാട്ടേ
കണ്ടാട്ടെ ഹിമഗിരി നിരകളിലുദയരഥം വരവായ്
നവസ്വർഗ്ഗം തേടി വരവായ്
ജയഗീതം പോലെ വരവായ്
ഇതുവഴിയതു ശരവേഗമോടേ വരുമെതിരേല്പരുളാല്ലോ
രജതമനോഹര രത്നവീഥിയിതിൽ അകിലു പുകയ്ക്കാല്ലോ
ഉലകീരേഴു കടന്നു വരുന്നൊരു തേരേ വാ
കണ്ടാട്ടെ  കണ്ടാട്ടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kandaatte himagiri nirakalil

Additional Info

Year: 
1998

അനുബന്ധവർത്തമാനം