രാക്കാവിലേതോ കുളിർകാറ്റു പോലെ

രാക്കാവിലേതോ കുളിർകാറ്റു പോലെ
പുണർന്നാരു പാടുന്നു സ്നേഹാർദ്രം
ആഹാ..ആ...ആ..ആ..

രാക്കാവിലേതോ കുളിർകാറ്റു പോലെ
പുണർന്നാരു പാടുന്നു സ്നേഹാർദ്രം
ആലോലമാടും പുലർതാര പോലെ
മറന്നാവു ഞാനെന്നേ രാഗാർദ്രം
നീരവമീ മാനസം നീ തഴുകൂ പതിയെ പൂങ്കാറ്റേ
മെല്ലെയിന്നു മഴയായി നീ വാ
താളമോടെ ഒരു പുഴയായ് വാ
തരളം മൃദുലം മധുരം ലയനം
അരിയൊരു ശുഭനിമിഷം
രാക്കാവിലേതോ കുളിർകാറ്റു പോലെ
പുണർന്നാരു പാടുന്നു സ്നേഹാർദ്രം

ഈ രാത്രിയിൽ നിനവാം ചോലയിൽ നാം
ഇരുപൂവിതൾ പോലൊഴുകുമ്പോൾ
ഈ മാത്രയിൽ കനവാം മാരിയിൽ നാം
ഒരു പൂമരം പോൽ നനയുമ്പോൾ
ഓർമ്മ വന്നു തഴുകുന്നുവോ അന്തരംഗമുണരുന്നുവോ
ഓർമ്മ വന്നു തഴുകുന്നുവോ അന്തരംഗമുണരുന്നുവോ
നമ്മെ നമ്മളറിയുന്നേരം വർണ്ണസ്വപ്നമുണരും നേരം
ചടുലം ചലനം ചലനം ജ്വലനം സുഖകരമനുനിമിഷം
രാക്കാവിലേതോ കുളിർകാറ്റു പോലെ
പുണർന്നാരു പാടുന്നു സ്നേഹാർദ്രം

വിൺ വീഥിയിൽ ഇരുളാം ചില്ലമേൽ നാം
ഇരു രാക്കുയിൽ പോലണയുമ്പോൾ
നീർ തെന്നലിൻ കുളിരായ് ധാരയിൽ നാം
ഒരു വേളയൊന്നായ് കലരുമ്പോൾ
പോയ കാലമണയുന്നുവോ നീളെ വന്നു മുകരുന്നുവോ
പോയ കാലമണയുന്നുവോ നീളെ വന്നു മുകരുന്നുവോ
കർണ്ണികാരമുലയും നേരം സ്വർണ്ണപുഷ്പമുതിരും നേരം
മധുരം ഗമനം നടനം ചലനം മനമിതിലൊരു വിലയം
രാക്കാവിലേതോ കുളിർകാറ്റു പോലെ
പുണർന്നാരു പാടുന്നു സ്നേഹാർദ്രം
ആലോലമാടും പുലർതാര പോലെ
മറന്നാവു ഞാനെന്നേ രാഗാർദ്രം
നീരവമീ മാനസം നീ തഴുകൂ പതിയെ പൂങ്കാറ്റേ
മെല്ലെയിന്നു മഴയായി നീ വാ
താളമോടെ ഒരു പുഴയായ് വാ
തരളം മൃദുലം മധുരം ലയനം
അരിയൊരു ശുഭനിമിഷം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raakkaaviletho kulikkaattu pole

Additional Info

Year: 
1998

അനുബന്ധവർത്തമാനം