കാത്തുവച്ചൊരു കാലത്തിളക്കം
കാത്തുവച്ചൊരു കാലത്തിളക്കം വന്നണയുന്നു ഗ്രാമത്തിൽ
ഓർത്തു വെച്ചൊരു മോഹത്തിളക്കം പൊന്നണിയുന്നീ പുൽമേട്ടിൽ
പൂവുകളായിരമൊത്തുവിടർന്നു പൂവനമപ്പൊഴുമൊന്നല്ലോ
ഏഴു സ്വരങ്ങളുമൊപ്പമുണർന്നു
ഗാനമതപ്പൊഴുമൊന്നല്ലോ
വന്നല്ലോ പൂവായി തേനായി എന്നും സ്നേഹം സുസ്നേഹം
നവഭാവന തൻ പൂക്കാലം കനവുകളാൽ സൽക്കാരം
കാത്തുവച്ചൊരു കാലത്തിളക്കം വന്നണയുന്നു ഗ്രാമത്തിൽ
ഓർത്തു വെച്ചൊരു മോഹത്തിളക്കം പൊന്നണിയുന്നീ പുൽമേട്ടിൽ
ചുവടുകളേഴുമൊരേ പോലാകേ
ഓരതിലൊരു ഭടനിരയായി നിൽക്കേ
മിഴിയകലത്തൊരു നിരയിലുറക്കി
ഇവിടൊരു രണനിരയായ്
കൃസ്ത്യാനിയും ഇസ്ലാം സോദരർ ഹിന്ദുവുമെല്ലാം
തിന്ത തിത്താ തിത്താ തിമൃതത്തൈ തിത്തൈ തിമൃത
മുണ്ടകൻ പാടത്ത് കൊയ്തു കരേറി വേർപ്പിതു വെണ്മണിമുത്തല്ലോ
മുണ്ടകൻ പാടത്ത് കൊയ്തു കരേറി വേർപ്പിതു വെണ്മണിമുത്തല്ലോ
പാടം പാകി വളർത്തുന്നു നെൽക്കതിർ നമ്മളു കൊയ്യുന്നു
നെന്മണി നെല്ലറ പൂകുന്നു നമ്മൾ വിശന്നു മരിക്കുന്നു
ഞാറെല്ലാം പാഴ്ച്ചെളി മണ്ണിലടിഞ്ഞു മറഞ്ഞൊരു നേരത്ത് നമ്മൾ
വിളയല്ല കളയായി തീരുന്നു
നെല്ലെല്ലാം കൊയ്ത്തു മുറം പോലെ. നാടുകൾ തേടുമീ കാലത്ത് നമ്മൾ
കതിരെല്ലാം പതിരായി പാറുന്നു
കാത്തുവച്ചൊരു കാലത്തിളക്കം വന്നണയുന്നു ഗ്രാമത്തിൽ
ഓർത്തു വെച്ചൊരു മോഹത്തിളക്കം പൊന്നണിയുന്നീ പുൽമേട്ടിൽ
വന്നല്ലോ നാടിന്റെ ഭുവനത്തിലെന്നാൽ
ചേരികളായ് നമ്മൾ മാറി
പല ജാതി പല വംശം പല വിശ്വാസങ്ങൾ
ഒരു കുലമായ് തീരത് നല്ലതല്ലോ
പാടത്തിരിപ്പൂ പൂത്തു വിളഞ്ഞാൽ നേരവകാശികൾ നാമല്ലോ
പാടത്തിരിപ്പൂ പൂത്തു വിളഞ്ഞാൽ നേരവകാശികൾ നാമല്ലോ
നേരം പാടെയിരുട്ടുന്നൂ ജീവിതമൊട്ടു കറുക്കുന്നു
പാടത്ത് നേരത്ത് പോകുന്നു
പ്രാണനുമൊപ്പമൊടുങ്ങുന്നു
ഞാറെല്ലാം പാഴ്ച്ചെളി മണ്ണിലടിഞ്ഞു മറഞ്ഞൊരു നേരത്ത് നമ്മൾ
വിളയല്ല കളയായി തീരുന്നു
നെല്ലെല്ലാം കറ്റകൾ നൽപോലെ നാടുകൾ തേടുമീ കാലത്ത്നമ്മൾ
കതിരെല്ലാം പതിരായി പാറുന്നു
കാത്തുവച്ചൊരു കാലത്തിളക്കം വന്നണയുന്നു ഗ്രാമത്തിൽ
ഓർത്തു വെച്ചൊരു മോഹത്തിളക്കം പൊന്നണിയുന്നീ പുൽമേട്ടിൽ
പൂവുകളായിരമൊത്തുവിടർന്നു പൂവനമപ്പൊഴുമൊന്നല്ലോ
ഏഴു സ്വരങ്ങളുമൊപ്പമുണർന്നു ഗാനമതപ്പൊഴുമൊന്നല്ലോ
വന്നല്ലോ പൂവായി തേനായി എന്നും സ്നേഹം സുസ്നേഹം
നവഭാവനതൻ പൂക്കാലം കനവുകളാൽ സൽക്കാരം
വന്നല്ലോ നാടിന്റെ ഭുവനത്തിലെന്നാൽ
ചേരികളായ് നമ്മൾ മാറി
പല ജാതി പല വംശം പല വിശ്വാസങ്ങൾ
ഒരു കുലമായ് തീരത് നല്ലതല്ലോ