അധരം മധുരം മൃദുലസുരഭിലം മുത്തം താ..

അധരം മധുരം മൃദുലസുരഭിലം മുത്തം താ
സരളം ലസിതം മദനശരവുമായ് നീയും വാ
കണ്ണിനു കണ്ണായ് ഓഹോ ഹോ
തമ്മിലിടഞ്ഞാൽ ഓഹോ ഹോ
പെണ്ണിനൊരാണും ബലമാകാം
ആണിനു പെണ്ണൊരു തുണയാകാം
തമ്മിലിണങ്ങാതിങ്ങനെ നിന്നാലോ

കണ്ണു തുറന്നാൽ കാണാം
ഒരു മന്മഥനല്ലൊ ഞാനും
തുള്ളി നടക്കാൻ വരില്ലെ പെണ്ണാളെ
വന്നു പിറന്നതു കണ്ട് എൻ മുന്നിൽ തുണയാകാം
ഒന്നു വിളിച്ചാൽ വരുമോ പിന്നാലെ

വീട്ടിലറിഞ്ഞാൽ ബോറല്ലെ
ഒളിച്ചിരുന്നാൽ കാണൂല്ലെ
ഉള്ളിലെ മോഹം പാടാൻ മുട്ടല്ലെ
നന്ദകുമാരാ പോരാമോ
തനിച്ചിരുന്നാൽ ഹാലല്ലേ
ഇന്നലെയോളം കാണാപൊന്നല്ലെ
പഞ്ചമരാഗം പാടാമോ ഹൃദന്തം ചൂടാമോ
രാഗവിലോലം പാടാമോ സുഹാസം തൂകാമോ
വസന്താ മുകുന്ദാ സ്വരം പാടിവാ.

കണ്ണു തുറന്നാൽ കാണാം
ഒരു മന്മഥനല്ലൊ ഞാനും
തുള്ളി നടക്കാൻ വരില്ലെ പെണ്ണാളെ
വന്നു പിറന്നതു കണ്ട് എൻ മുന്നിൽ തുണയാകാം
ഒന്നു വിളിച്ചാൽ വരുമോ പിന്നാലെ

ചിങ്ങനിലാവിൽ പോരില്ലെ
തനിച്ചിരുന്നാൽ കുളിരല്ലെ
തമ്മിലറിഞ്ഞ് കൂടേ കൂടാല്ലൊ
എന്നിൽ നിറഞ്ഞതു നീയല്ലെ
തെളിഞ്ഞിരുന്നാൽ നോവല്ലെ
ഒത്തിരി സ്വപ്നം കാണാനാവില്ലെ
ചിത്തിരമാസം വന്നല്ലോ
മനസ്സെ വന്നല്ലൊ
പൂക്കണി കൊണ്ടു തന്നല്ലോ
നിറഞ്ഞു നിന്നല്ലൊ
കതിരോ തളിരോ ഉലഞ്ഞാടി വാ

കണ്ണു തുറന്നാൽ കാണാം
ഒരു മന്മഥനല്ലൊ ഞാനും
തുള്ളി നടക്കാൻ വരില്ലെ പെണ്ണാളെ
വന്നു പിറന്നതു കണ്ട് എൻ മുന്നിൽ തുണയാകാം
ഒന്നു വിളിച്ചാൽ വരുമോ പിന്നാലെ

അധരം മധുരം മൃദുലസുരഭിലം മുത്തം താ
സരളം ലസിതം മദനശരവുമായ് നീയും വാ
കണ്ണിനു കണ്ണായ് ഓഹോ ഹോ
തമ്മിലിടഞ്ഞാൽ ഓഹോ ഹോ
പെണ്ണിനൊരാണും ബലമാകാം
ആണിനു പെണ്ണൊരു തുണയാകാം
തമ്മിലിണങ്ങാതിങ്ങനെ നിന്നാലോ

കണ്ണു തുറന്നാൽ കാണാം
ഒരു മന്മഥനല്ലൊ ഞാനും
തുള്ളി നടക്കാൻ വരില്ലെ പെണ്ണാളെ
വന്നു പിറന്നതു കണ്ട് എൻ മുന്നിൽ തുണയാകാം
ഒന്നു വിളിച്ചാൽ വരുമോ പിന്നാലെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Adharam madhuram mrudhulasurabhilam...

Additional Info

Year: 
1998

അനുബന്ധവർത്തമാനം