കമനീയ മലർമേനി കണ്ടാൽ

കമനീയ മലർമേനി കണ്ടാൽ
എന്റെ കരിനീല മിഴിയമ്പു കൊണ്ടാൽ (2)
മദനനുമെൻ കാൽക്കൽ വീഴും
എന്റെ മണിച്ചുണ്ടെൻ മധുവിന്നായ് കേഴും
(കമനീയ...)

നൂപുര മണിനാദം കേട്ടാൽ
എന്റെ അനുരാഗ മധുഗീതം കേട്ടാൽ (2)
സ്വർഗ്ഗവും വാതിൽ തുറക്കും
രാഗ സ്വപ്നങ്ങൾ പൂമാല കോർക്കും
നൂപുര മണിനാദം കേട്ടാൽ
എന്റെ അനുരാഗമധുഗീതം കേട്ടാൽ

കവിളിലെ മഴവില്ലു കണ്ടാൽ
നൃത്തകലയിലെ ലഹരിയും കണ്ടാൽ
കവിളിലെ മഴവില്ലു കണ്ടാൽ...
ഇന്ദ്രനും പ്രേമത്തിൽ മുഴുകും
പൂർണ്ണ ചന്ദ്രനും ഭൂമിയിൽ അണയും
കവിളിലെ മഴവില്ലു കണ്ടാൽ
നൃത്തകലയിലെ ലഹരിയും കണ്ടാൽ
കവിളിലെ മഴവില്ലു കണ്ടാൽ....

ചന്ദ്രതാരകൊടി ഉയർത്തി
ചൈത്രരാത്രി പട്ടുമെത്ത നിവർത്തി
ചന്ദ്രതാരകൊടി ഉയർത്തി
ചൈത്രരാത്രി പട്ടുമെത്ത നിവർത്തി..
രാസ രംഗമൊരുക്കൂ
രാസലീലയ്കണയൂ...
രാസ രംഗമൊരുക്കൂ
രാസലീലയ്കണയൂ...
ഹൃദയം നിറയും പ്രണയം
മുകരും പ്രിയനേ...
ചന്ദ്രതാരകൊടി ഉയർത്തി..
ചൈത്രരാത്രി പട്ടുമെത്ത നിവർത്തി..

ഇളം മെയ്യിൽ പുളകം വിടരും പ്രായം
മനസ്സിൽ മധുരം വഴിയും പ്രായം.
ഇളം മെയ്യിൽ പുളകം വിടരും പ്രായം
മനസ്സിൽ മധുരം വഴിയും പ്രായം...
ആ.....ആ.....
പ്രണയ തളിക നീ താ.....ആ....

മണിമാരൻ മലരമ്പാൽ കുളിർമാറിലെയ്യുമ്പോൾ സഖിമാരെ തളരുന്നു തളിർമേനി....
മണിമാരൻ മലരമ്പാൽ കുളിർമാറിലെയ്യുമ്പോൾ സഖിമാരെ തളരുന്നു തളിർമേനി...
പ്രണയത്തിൻ തേരേറി
പ്രിയനിന്നും വന്നെങ്കിൽ
പ്രണയത്തിൻ തേരേറി
പ്രിയനിന്നും വന്നെങ്കിൽ
തഴുകാത്തതെന്തെൻ സഖിമാരെ..

പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരു നീ ഗായകാ...
അമൃതമുന്തിരി വിളഞ്ഞു...
അധരമഞ്ജരി വിടർന്നു...
അമൃതമുന്തിരി വിളഞ്ഞു
അധരമഞ്ജരി വിടർന്നു
പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരു നീ ഗായകാ
അമൃതമുന്തിരി വിളഞ്ഞു
അധരമഞ്ജരി വിടർന്നു
അമൃതമുന്തിരി വിളഞ്ഞു
അധരമഞ്ജരി വിടർന്നു
പ്രേമവനിയിതിൽ വരൂ നീ നായകാ
ഗാനമധുരിമ തരു നീ ഗായകാ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamaneeya malarmeni

Additional Info

അനുബന്ധവർത്തമാനം