തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം

തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം
തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം
തളിരണിഞ്ഞു മലരണിഞ്ഞു പ്രണയമന്ദാരം
തഴുകി നീയെൻ കവിളിലുണർത്തി മദനസിന്ദൂരം

ഹൃദയവീണയിൽ നീയുണർത്തി
മധുരസംഗീതം അനുരാഗ മധുഗീതം
കരളിനുള്ളിൽ നീ കൊളുത്തി കനക
മണിദീപം നവപുളക സുമഹാരം
(തളിരണിഞ്ഞു....)

കദനസീമയിൽ നീയണഞ്ഞു
ശിശിരശശിപോലെ - ഒരു മൃദുലമലർ പോലെ
പ്രിയതമാ ഞാൻ കേട്ടുണർന്നു
സരളസല്ലാപം- നിൻ സരസസല്ലാപം
(തളിരണിഞ്ഞു....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaliraninju malaraninju

Additional Info

അനുബന്ധവർത്തമാനം