കലയുടെ പാലലച്ചോലയിലൊഴുകുന്ന

കലയുടെ പാലലച്ചോലയിലൊഴുകുന്ന
കൽഹാരകുസുമം ഞാൻ
കാറ്റത്തു പാറിവന്നു ദേവന്റെ കാലിൽ വീണു
കല്യാണസൗഗന്ധികമാണു ഞാൻ (കല...)

രാധയ്ക്കും മാധവനും നർത്തനവേദി തീർത്ത
മാധവീ ലതികാ മലർകുഞ്ജത്തിൽ
വാരിളം തെന്നലിൽ താളത്തിൽ തുള്ളിയ
വാസന്തീമലരാണു ഞാൻ (കല...)

സംഗീതനവമേഘവർഷത്തിലലയുന്ന
സങ്കല്പസൗന്ദര്യവനറാണി ഞാൻ
ഉല്ലാസലഹരി തൻ ഊഞ്ഞാലിലാടുന്ന
സ്വർലോകനർത്തകി ഞാൻ (കല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kalayude paalala cholayil

Additional Info

അനുബന്ധവർത്തമാനം